Viral Video: നടുറോഡിൽ വച്ച് കാമുകൻ കാമുകിയോട് കാണിച്ചത് കണ്ടോ..? വീഡിയോ വൈറലാകുന്നു

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും നടുറോഡിൽ വച്ച് കാമുകൻ കാമുകിയോട് കാണിച്ച തമാശയും കാമുകിയുടെ പ്രതികരണവും.    

Written by - Ajitha Kumari | Last Updated : Jan 19, 2023, 12:55 PM IST
  • നടുറോഡിൽ വച്ച് കാമുകൻ കാമുകിയോട് കാണിച്ചത്
  • പ്രണയിക്കുമ്പോൾ കണ്ണ് കാണില്ലയെന്നാണ് പറയുന്നത്
  • കാമുകൻ ഒപ്പിക്കുന്ന ഒരു തമാശയാണ് രസകരം
Viral Video: നടുറോഡിൽ വച്ച് കാമുകൻ കാമുകിയോട് കാണിച്ചത് കണ്ടോ..? വീഡിയോ വൈറലാകുന്നു

Viral Video: പൊതുവെ പറയുന്നത് പ്രണയിക്കുമ്പോൾ കണ്ണ് കാണില്ലയെന്നാണ്. അതായത് ആ സമയത്ത് കാമുകനും കാമുകകിയ്ക്കും പരസ്പരം പ്രണയം മാത്രമായിരിക്കും. ഇരുവരുടെയും കുറവുകളൊന്നും ഒരു പ്രശനമേ കാണില്ല. ഇവർക്ക് ആ സമയം കാണുന്നതും സംസാരിക്കുന്നതും ആയിരിക്കും ഏറ്റവും വലിയ കാര്യം.  കാമുകിയ്ക്ക് കാമുകനോട് എത്ര സംസാരിച്ചാലും മതിയാകുമില്ല. കാമുകനും കുറവൊന്നുമല്ല കെട്ടോ.. എന്തൊക്കെ ആ സമയം കാമുകിയ്ക്ക് കൊടുക്കാം എന്നതായിരിക്കും കൂടുതലും ചിന്തിക്കുക.  ഇനി  ആരെങ്കിലും ഇവരെ കുറിച്ച് എന്തേലും മോശമായി പറഞ്ഞാൽ കേട്ട് നിൽക്കുകയുമില്ല.

Also Read: Viral Video: അമ്മ തല്ലുമെന്ന് ടീച്ചറോട് പരാതി പറയുന്ന കുട്ടി..! വീഡിയോ വൈറൽ

എന്നാൽ പ്രണയ സമയത്ത് കാമുകൻ കാമുകിയോട് കാണിക്കുന്ന തമാശ അവൾക്ക് ചിലപ്പോൾ തീരെ ഇഷ്ടപ്പെടാതെയാകാറുണ്ട്. ആ സമയം അവൾ തീരെ പ്രതീക്ഷിക്കാത്ത രീതിയിൽ പ്രതികരിക്കുകയും ചെയ്യും. അത്തരത്തിലൊരു രസകരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം. വീഡിയോ ഒരു കാമുകനും കാമുകിയുമായി ബന്ധപ്പെട്ടതാണെന്ന് തോന്നുന്നുണ്ട്. നടുറോഡിലൂടെ ഇരുവരും ഒന്നിച്ച് നടക്കുന്നത് നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും. പിന്നീട് കാമുകൻ ഒപ്പിക്കുന്ന ഒരു തമാശയാണ് രസകരം.

Also Read: Republic Day 2023: ചരിത്രത്തിലാദ്യമായി ബിഎസ്എഫിന്റെ ഒട്ടക സവാരി സംഘത്തിൽ സ്ത്രീകളും 

അതായത് ഒരു കുഴപ്പവുമില്ലാതിരുന്ന കാമുകൻ പെട്ടെന്ന് ഇരുകാലുകളും വളച്ചുകൊണ്ട് നടുറോഡിൽ വല്ലാത്ത രീതിയിൽ  നടക്കുന്നതാണ് പിന്നെ നിങ്ങൾക്ക് കാണാൻ കഴിയുന്നത്.  പിന്നെ നടക്കാൻ തീരെ ബുദ്ധിമുട്ടാവുന്ന അവസ്ഥയുമൊക്കെ അവൻ കാണിക്കുന്നുണ്ട്. കാമുകന്റെ ഇത്തരമൊരു പ്രവൃത്തി കണ്ട് കാമുകി ശരിക്കും ഞെട്ടി. ശേഷം അവൾക്ക് ചിരി അടക്കാൻ കഴിയാതെ അവനെ അടിക്കുന്നതും ഇടിക്കുന്നതുമൊക്കെ നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും. മാത്രമല്ല കാമുകനോട് നേരെ നടക്കാനും അവൾ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ കാമുകനുണ്ടോ ഇതൊക്കെ കേൾക്കാൻ. വീഡിയോ കാണാം... 

 

Also Read: Shash Mahapursh Yogam: ഈ രാശിക്കാർക്ക് ലഭിക്കും ധനഗുണവും, സ്ഥാനമാനങ്ങളും! 

പൊതുസ്ഥലത്ത് വെച്ച് കാമുകന്റെ ഇത്തരമൊരു പ്രവൃത്തി കണ്ട കാമുകി ആദ്യം ചിരിക്കുന്നുണ്ടെങ്കിലും പിന്നീട് കാമുകനോട് നേരെ നടക്കാൻ പറഞ്ഞിട്ടും കേൾക്കാതായപ്പോൾ അവിടെനിന്നും മാറിപോകാൻ ശ്രമിക്കുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും. കാമുകി സീരിയസ് ആകുന്നത് മനസിലായ കാമുകൻ ഉടൻതന്നെ നേരെ നടക്കുന്നതും കാണാം.  വീഡിയോ ശരിക്കും രസമുള്ളതാണ്. സോഷ്യൽ മീഡിയയുടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ വൈറലാകുന്ന ഈ വീഡിയോ videonation.teb എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വൈറലാകുന്നത്. വീഡിയോയ്ക്ക് ഇതുവരെ 25k വ്യൂസും നിരവധി ലൈക്‌സും കമന്റുകളും ലഭിച്ചിട്ടുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News