ദോ​ഹ: ഖ​ത്ത​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ സ​ര്‍​ജി​ക്ക​ല്‍ സ്​​പെ​ഷാ​ലി​റ്റി സെന്‍റ​റി​ലെ അ​വ​സാ​ന കോ​വി​ഡ് രോ​ഗി​യും ഡി​സ്​​ചാ​ര്‍​ജ് ആ​യി.  ഇക്കാര്യം പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യമാണ് അ​റി​യി​ച്ചത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

 അ​വ​സാ​ന കൊ​വി​ഡ് രോ​ഗി ഡി​സ്​​ചാ​ര്‍​ജ് ആ​കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച്‌ പൊതു ആരോഗ്യമന്ത്രി ഡോ. ഹനൻ മുഹമ്മദ് അൽ കുവാരി ഹമാദ് ജനറൽ ഹോസ്പിറ്റലിന്റെ സർജിക്കൽ സ്പെഷ്യാലിറ്റി സെന്റർ (SSC) സന്ദർശിച്ചു. അ​തോ​ടൊ​പ്പം സ​ര്‍​ജി​ക്ക​ല്‍ സ്​​പെ​ഷാ​ലി​റ്റി കേ​ന്ദ്രം പൂ​ര്‍​വ​സ്ഥി​തി​യി​ലേ​ക്ക് മാ​റു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ ആ​രം​ഭി​ച്ച​താ​യും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.


Also Read: Saudi Arabia: അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് സൗദി


കൊ​വി​ഡ്19 രോ​ഗി​ക​ള്‍​ക്കാ​യി ഹ​മ​ദ് മെ​ഡി​ക്ക​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ പ്ര​ത്യേ​കം നീ​ക്കി​വെ​ച്ച 7 കേ​ന്ദ്ര​ങ്ങ​ളി​ലൊ​ണ് സ​ര്‍​ജി​ക്ക​ല്‍ സ്​​പെ​ഷാ​ലി​റ്റി സെന്‍റ​ര്‍. ഹ​സം മി​ബൈ​രി​ക് ജ​ന​റ​ല്‍ ആ​ശു​പ​ത്രി, ക​മ്യൂ​ണി​ക്ക​ബി​ള്‍ ഡി​സീ​സ്​ സെന്‍റ​ര്‍, ദ ​ക്യൂ​ബ​ന്‍ ആ​ശു​പ​ത്രി, റാ​സ്​ ല​ഫാ​ന്‍ ആ​ശു​പ​ത്രി, മി​സൈ​ദ് ആ​ശു​പ​ത്രി, അ​ല്‍ വ​ക്റ ആ​ശു​പ​ത്രി എ​ന്നി​വ​യാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ ചി​കി​ത്സ​ക്കാ​യി മാ​റ്റി​വെ​ച്ച മ​റ്റു കേ​ന്ദ്ര​ങ്ങ​ള്‍.


രാ​ജ്യ​ത്തെ കൊവി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ സ​ര്‍​ജി​ക്ക​ല്‍ സ്​​പെ​ഷാ​ലി​റ്റി കേ​ന്ദ്രം നി​ര്‍​ണാ​യ​ക പങ്ക് വ​ഹി​ച്ചുവെ​ന്നും ര​ണ്ടാം​ത​രം​ഗം വ​ലി​യ വെ​ല്ലു​വി​ളി​ക​ളാ​ണ് രാജ്യത്ത് ഉ​യ​ര്‍​ത്തി​യ​തെ​ന്നും അ​ല്‍ കു​വാ​രി പ​റ​ഞ്ഞു. 


Also Read: PM Kisan 8th Installment: നിങ്ങളുടെ അക്കൗണ്ടിലേക്ക് ഇതുവരെ 2000 രൂപ വന്നിട്ടില്ല! status പരിശോധിച്ച് പരാതി നൽകൂ.. 


 


യുകെയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും ര​ണ്ടാം ത​രം​ഗ​ത്തി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി. എങ്കിലും രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കി​യ​തിന്റെ ഭാ​ഗ​മാ​യി ആ​ശു​പ​ത്രി​യി​ലാ​കു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ടെന്നും ഈ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​റ്റ്​ കൊ​വി​ഡ് ആ​ശു​പ​ത്രി​കളും ഘ​ട്ടം​ഘ​ട്ട​മാ​യി സാ​ധാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങു​മെ​ന്നും മ​ന്ത്രി അറിയിച്ചു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക