മസ്കറ്റ്: ഒമാനിലെ വടക്കൻ ബാത്തിന ഗര്‍ണറേറ്റില്‍ മയക്കുമരുന്ന് കടത്തിയ മൂന്നുപേർ പോലീസ് പിടിയിൽ. വടക്കൻ അൽ ബത്തിന ഗവർണറേറ്റ് പോലീസ് സേനയുടെ കീഴിലുള്ള നാർക്കോട്ടിക്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് കൺട്രോൾ വകുപ്പിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സൗദിയിൽ ബാങ്കുകളുടെ റമദാൻ മാസത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ചു; അവധി 10 ദിവസം നീളും


പരിശോധനയില്‍ ഹാഷിഷ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ കണ്ടെത്തിയതായിട്ടാണ് റിപ്പോർട്ട്. മൂന്നുപേരേയും സുവൈഖ് വിലായത്തിൽ നിന്നുമാണ് പിടികൂടിയത്. മൂന്നുപേരും ഏഷ്യൻ പൗരന്മാരാണെന്നാണ് റോയൽ ഒമാൻ പോലീസ് പറഞ്ഞത്. ഇവര്‍ക്കെതിരെയുള്ള നിയമനടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞതായും പോലീസ് വാർത്താകുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.


Also Read:  വർഷങ്ങൾക്ക് ശേഷം കുംഭ രാശിയിൽ ഡബിൾ രാജയോഗം; ഈ രാശിക്കാർക്ക് ഫെബ്രുവരി മുതൽ സുവർണ്ണകാലം!


ഇതിനിടയിൽ ഒമാനിലെ മസ്കറ്റ് ഗവർണറേറ്റിൽ കഴിഞ്ഞ ദിവസം മോഷണക്കേസിൽ മൂന്നുപേരെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബൗഷർ വിലയത്തിലെ രണ്ടു വീടുകളിൽ നിന്നും മോഷണം നടത്തിയതിനാണ് ഇവരെ അറസ്റ്റു ചെയ്തത്. അറബ് വംശജരായ മോഷ്ടാക്കള്‍ ആഭരണങ്ങളും, വിലപിടിപ്പുള്ള വസ്തുക്കളും, ഇലക്ട്രിക്കൽ ഉപകരണങ്ങളുമാണ് രണ്ടു വീടുകളിൽ നിന്നും മോഷ്ടിക്കാന്‍ ശ്രമിച്ചത്. ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തീകരിച്ചതായിട്ടാണ് റിപ്പോർട്ട്.


നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.