)
റിയാദ്: സൗദിയിൽ ബാങ്കുകളുടെ റമദാൻ മാസത്തിലെ പ്രവർത്തന സമയം അറിയിച്ചു. ബാങ്കുകളുടെയും എക്സ്ചേഞ്ച് സെൻററുകളുടെയും സമയക്രമം സൗദി സെൻട്രൽ ബാങ്കാണ് നിശ്ചയിച്ചിരിക്കുന്നത്. റമദാൻ മാസത്തിൽ സൗദിയിലെ ബാങ്കുകൾ രാവിലെ 10 മുതൽ വൈകിട്ട് നാല് വരെയാണ് പ്രവർത്തിക്കുന്നത്.
അതേസമയം ഫോറിൻ എക്‌സ്‌ചേഞ്ച് സെൻററുകളുടെയും പേയ്‌മെൻറ് കമ്പനികളുടെയും പ്രവർത്തന സമയം വ്യത്യസ്തമാണെന്നും അറിയിപ്പുണ്ട്.
രാവിലെ 9:30 നും വൈകിട്ട് 5:30 നുമിടയിൽ ആറ് മണിക്കൂർ ഫ്ലെക്സിബിളായാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. ബാങ്കുകളുടെയും എക്സ്ചേഞ്ച് സെൻററുകളുടെയും ഈ വർഷത്തെ പെരുന്നാൾ അവധി ദിനങ്ങൾ 10 ദിവസം നീണ്ടു നിൽകുന്നതാണെന്നും അറിയിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ നാല് മുതൽ 14 വരെ ചെറിയ പെരുന്നാളിനും ജൂൺ 13 മുതൽ 23 വരെ ബലി പെരുന്നാളിനും സ്ഥാപനങ്ങൾ അവധിയായിരിക്കും. ഹജ്ജ് സീസണിൽ തീർത്ഥാടകർക്ക് സേവനങ്ങൾ നൽകുന്നതിനായി വെള്ളിയാഴ്ചയും ശനിയാഴ്ചയും ഉൾപ്പെടെ മക്കയിലും മദീനയിലും ബാങ്കുകളും ഫോറിൻ എക്‌സ്‌ചേഞ്ച് സെൻററുകളും പ്രവർത്തിക്കുമെന്നും സൗദി സെൻട്രൽ ബാങ്ക് അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.