റാസൽഖൈമ: റാസൽഖൈമയിലെ പർവത പ്രദേശത്ത് വെള്ളിയാഴ്ച വൈകുന്നേരം കാണാതായ ഇന്ത്യൻ ബാലനെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ (Rescue) കണ്ടെത്തി. റാസൽഖൈമയിലെ യാനിസ് പർവത നിരയിലാണ് മൂന്ന് വയസുകാരനെ കാണാതായത്. റാസൽഖൈമ പൊലീസും (Police) സിവിൽ ഡിഫൻസും ഉൾപ്പെടെ നിരവധി സർക്കാർ വിഭാ​ഗങ്ങളും സന്നദ്ധ സംഘങ്ങളും ചേർന്നാണ് തിരച്ചിൽ നടത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വെള്ളിയാഴ്ചയാണ് കുട്ടിയെ കാണാതായെന്ന സന്ദേശം റാസൽഖൈമ പൊലീസിന്റെ ഓപ്പറേഷൻസ് റൂമിൽ ലഭിച്ചത്. കുടുംബത്തോടൊപ്പം വിനോദയാത്രക്കെത്തിയ കുട്ടിയെ കുടുംബാം​ഗങ്ങൾക്കിടയിൽ നിന്ന് കാണാതാകുകയായിരുന്നുവെന്നാണ് രക്ഷിതാക്കൾ അറിയിച്ചത്. വിവരം ലഭിച്ചയുടൻ പൊലീസ് സംഘം സ്ഥലത്തേക്ക് തിരിച്ചു.


ALSO READ: കുട്ടികള്‍ക്ക് ഇനി ഫൈസര്‍ വാക്‌സിന്‍ നല്‍കാം, അനുമതി നല്‍കി UAE


പ്രത്യേക സംഘത്തിന് രൂപം നൽകിയാണ് തിരച്ചിൽ നടത്തിയത്. ക്രിമിനൽ ഇൻവെസ്റ്റി​ഗേഷൻ ടീം, റാസൽഖൈമ സിവിൽ ഡിഫൻസ്, റെസ്ക്യൂ ആന്റ് നാഷണൽ ആംബുലൻസ്, പൊലീസ് കെ-9 യൂണിറ്റ്, അൽ അഖ്ദത പൊലീസ് സ്റ്റേഷനിലെ സ്പെഷ്യലൈസ്ഡ് പട്രോൾ സംഘങ്ങൾ (Patrol), പ്രദേശവാസികൾ, ഹസ്സ ഫസാ അഡ്വഞ്ചർ സംഘം, നാഷണൽ സെർച്ച് ആന്റ് റെസ്ക്യൂ (Rescue) സെന്ററിന്റെ ഹെലികോപ്ടർ എന്നിവ തിരച്ചിലിൽ പങ്കെടുത്തു.


പർവത പ്രദേശത്തെ ദുർഘട സാഹചര്യങ്ങളും ഇരുട്ടും നിറഞ്ഞ സാഹചര്യത്തിലായിരുന്നു രക്ഷാപ്രവർത്തനങ്ങൾ.



12 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ ഹസ്സ ഫസാ അഡ്വഞ്ചർ സംഘത്തിൽ ഉൾപ്പെട്ട ഒരാൾ ശനിയാഴ്ച രാവിലെ ആറ് മണിയോടെ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉറക്കത്തിലായിരുന്ന കുട്ടിയുടെ ശരീരത്തിൽ കാര്യമായ പരിക്കുകൾ ഒന്നും ഉണ്ടായിരുന്നില്ല. കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറി. പർവത പ്രദേശങ്ങൾ സന്ദർശിക്കാൻ പോകുന്നവർ അതീവ ജാ​ഗ്രത പുലർത്തണമെന്നും കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും റാസൽഖൈമ പൊലീസ് അറിയിച്ചു.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.