കൊച്ചി: ലക്ഷദ്വീപ് ബോട്ടപകടത്തിൽ (Boat Accident) കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു. കൊച്ചിയിൽ നിന്ന് പോയ ആണ്ടവർ തുണൈ എന്ന മത്സ്യബന്ധന ബോട്ടാണ് ലക്ഷദ്വീപിൽ കാണാതായത്. ബോട്ടിൽ ഒമ്പത് പേരുണ്ടായിരുന്നതായാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനത്തിനായി (Rescue) കോസ്റ്റ്ഗാർഡ് നാവികസേനയുടെ സഹായം തേടി. തെരച്ചിലിനായി കൊച്ചിയിൽ നിന്ന് കോസ്റ്റ്ഗാർഡിന്റെ ഒരു കപ്പൽ കൂടി ലക്ഷദ്വീപിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ലക്ഷദ്വീപ് (Lakshadweep) മേഖലയിലെ 10 ദ്വീപുകളിലെ പൊലീസിനോട് (Police) കടൽ തീരങ്ങളിൽ തെരച്ചിൽ തുടരാൻ നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും പെട്ടാണ് ബോട്ട് മുങ്ങിയത്. കൊച്ചിയിൽ നിന്ന് പുറപ്പെട്ട തമിഴ്നാട് ബോട്ടായ ആണ്ടവർ തുണൈ എന്ന ബോട്ടാണ് ബിത്ര ദ്വീപിന് സമീപം മുങ്ങിയത്. തമിഴ്നാട് നാഗപട്ടണം സ്വദേശികളായ ഏഴ് പേരെയും രണ്ട് ഉത്തരേന്ത്യൻ സ്വദേശികളെയുമാണ് കാണാതായത്.
ALSO READ: കൊച്ചിയിൽ നിന്ന് പുറപ്പെട്ട മത്സ്യബന്ധന ബോട്ട് ലക്ഷദ്വീപിന് സമീപം മുങ്ങി; എട്ട് പേരെ കാണാതായി
ഏപ്രിൽ 29ന് കൊച്ചിയിൽ നിന്ന് ആണ്ടവർ തുണൈ അടക്കം മൂന്ന് ബോട്ടുകളാണ് പുറപ്പെട്ടത്. മറ്റ് ബോട്ടുകളിലെ തൊഴിലാളികളാണ് ആണ്ടവർ തുണൈ ബോട്ട് കാണാതായ വിവരം ബന്ധുക്കളെ അറിയിച്ചത്. ബോട്ട് മുങ്ങി പോയെന്നാണ് സാറ്റലൈറ്റ് ഫോൺ വഴി അറിയിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.
ഒപ്പമുണ്ടായിരുന്ന രണ്ട് ബോട്ടുകൾ സുരക്ഷിതമായി തീരത്ത് അടുപ്പിച്ചു.ലക്ഷദ്വീപിൽ നിലവിൽ ശക്തമായ കടൽക്ഷോഭമാണ്. കാറ്റിന് ശമനം ഉണ്ടെന്നത് മാത്രമാണ് ആശ്വാസകരം. അതേസമയം, സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും കടൽക്ഷോഭവും തുടരുകയാണ്. ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA