Saudi News: സൗദിയില്‍ കെട്ടിടം തകർന്ന് വീണു; 2 മരണം, രണ്ടു പേർക്ക് പരിക്ക്
Saudi Arabia: മർകസ് ഹദാരി പദ്ധതിയിലുള്ള കെട്ടിടത്തിന്റെ മേൽക്കുരയാണ് തകർന്നു വീണത്. കെട്ടിടം മുനിസിപ്പാലിറ്റിക്ക് കീഴിലുള്ളതാണ്.പണി പൂർത്തിയാക്കി വരികയായിരുന്നു
റിയാദ്: സൗദിയിലെ തെക്കൻ പ്രവിശ്യയിലുൾപ്പെട്ട നജ്റാൻ മേഖലയിൽ കെട്ടിടം തകർന്നുവീണ് രണ്ടുപേർക്ക് ദാരുണാന്ത്യം. രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഹബൂന ഗവർണറേറ്റ് ഭൂപരിധിയിലുള്ള മുനിസിപ്പാലിറ്റിയിൽ നിർമാണത്തിലിരുന്ന കെട്ടിടമാണ് തകർന്നു വീണത്.
Also Read: വിമാനത്തില്‍ ഇലയിട്ട് ഓണസദ്യ! വിഭവസമൃദ്ധമായ മെനുവുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്
സംഭവം നടന്നത് ഇന്നലെ ഉച്ചയോടെയാണ്. മർകസ് ഹദാരി പദ്ധതിയിലുള്ള കെട്ടിടത്തിന്റെ മേൽക്കുരയാണ് തകർന്നു വീണത്. കെട്ടിടം മുനിസിപ്പാലിറ്റിക്ക് കീഴിലുള്ളതാണ്.പണി പൂർത്തിയാക്കി വരികയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ നിലയും ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
കെട്ടിടം തകർന്നു വീണ വിവരം ലഭിച്ച ഉടനെ സ്ഥലത്തെത്തുകയും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചതായും സിവിൽ ഡിഫൻസും റെഡ് ക്രസൻറും അറിയിച്ചിട്ടുണ്ട്. നിർമ്മാണത്തിലിരുന്ന തകർന്നുവീണ കെട്ടിടത്തിന്റെ മേൽക്കൂരയൂടെ തകരാറ് മുൻപ് പദ്ധതി സൂപ്പർവൈസറി ടീമിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും അക്കാര്യം കരാറുകാരനെ ഔദ്യോഗികമായി അറിയിച്ചിരുന്നുവെന്നും ഹബുന മുനിസിപ്പാലിറ്റി എക്സ് അക്കൗണ്ടിൽ വെളിപ്പെടുത്തിയിട്ടുണ്ട്. വിവരമറിഞ്ഞ ഉടനെ ബന്ധപ്പെട്ട വകുപ്പുകൾ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചതായും മുനിസിപ്പാലിറ്റി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...