Onam 2023: വിമാനത്തില്‍ ഇലയിട്ട് ഓണസദ്യ! വിഭവസമൃദ്ധമായ മെനുവുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

Onam Sadhya 2023: ദുബൈയിൽ നിന്ന് കൊച്ചിയിലേക്കും, തിരുവനന്തപുരത്തേക്കും അതുപോലെ തിരിച്ചും യാത്ര ചെയ്യുന്ന എല്ലാ ക്ലാസിലുള്ളവർക്കും സദ്യ നൽകുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

Written by - Ajitha Kumari | Last Updated : Aug 15, 2023, 10:35 PM IST
  • വിഭവസമൃദ്ധമായ മെനുവുമായി എമിറേറ്റ്സ് എയർലൈൻസ്
  • ഓണം കളറാക്കാൻ ആകാശത്ത് ഓണ സദ്യ വിളമ്പാൻ തയ്യാറാകുകയാണ് യുഎഇയുടെ എമിറേറ്റ്സ് എയർലൈൻസ്
Onam 2023: വിമാനത്തില്‍ ഇലയിട്ട് ഓണസദ്യ! വിഭവസമൃദ്ധമായ മെനുവുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

ദുബൈ: ഓണക്കാലത്ത് വിമാന നിരക്ക് റോക്കറ്റുപോലെ കുത്തിക്കുമ്പോഴും പ്രവാസി മലയാളികളുടെ ഓണം കളറാക്കാൻ ആകാശത്ത് ഓണ സദ്യ വിളമ്പാൻ തയ്യാറാകുകയാണ് യുഎഇയുടെ എമിറേറ്റ്സ് എയർലൈൻസ്. ഈ മാസം 20 മുതൽ 31 വരെയുള്ള സമയങ്ങളിൽ ദുബൈയിൽ നിന്നും കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് യാത്രക്കാർക്ക് ഇലയിൽ ഓണ സദ്യ തന്നെ വിളമ്പുമെന്നാണ് വിമാന കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.  

Also Read: ജിദ്ദയിൽ വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 23 ലക്ഷത്തോളം ലഹരി ഗുളികകൾ

ശർക്കര ഉപ്പേരി, കായ വറുത്തത്, കാളൻ, പച്ചടി, പുളിയിഞ്ചി, പപ്പടം, മാങ്ങ അച്ചാർ, മട്ട അരിച്ചോറ്, പാലട പ്രഥമൻ എന്നുവേണ്ട നോൺ വെജ് വേണ്ടവർക്ക് ആലപ്പുഴ ചിക്കൻ കറിയും മട്ടൻ പെപ്പർ ഫ്രൈയും വിളമ്പും. ഇത് ഓണത്തിനുള്ള എമിറേറ്റ്സ് എയർലൈൻസിന്റെ മെനുവാണിത്. ദുബൈയിൽ നിന്ന് കൊച്ചിയിലേക്കും, തിരുവനന്തപുരത്തേക്കും അതുപോലെ തിരിച്ചും യാത്ര ചെയ്യുന്ന എല്ലാ ക്ലാസിലുള്ളവർക്കും സദ്യ നൽകുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.  

Also Read: Budhaditya Rajyog: സൂര്യൻ ചിങ്ങത്തിലേക്ക് സൃഷ്ടിക്കും ബുധാദിത്യ രാജയോഗം; 3 രാശിക്കാർക്ക് അടിപൊളി സമയം

ഇതിന് പുറമെ ഓണത്തിന് മലയാള സിനിമകളും കാണിക്കാനുള്ള തയാറെടുപ്പിലാണ് എമിറേറ്റ്സെന്നും റിപ്പോർട്ടുണ്ട്. അടുത്ത വർഷം കോഴിക്കോട്ടേക്ക് സർവ്വീസും, കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും കൂടുതൽ സർവ്വീസുകളും  തുടങ്ങുമെന്ന് എമിറേറ്റ്സ് എയർലൈൻസ് നേരത്തെ അറിയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News