UAE: Covid പ്രതിരോധത്തിനായി   Sinopharm Vaccine എടുത്തവര്‍ക്ക് പ്രത്യേക  നിര്‍ദ്ദേശവുമായി UAE ഭരണകൂടം.


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ട്  ഡോസ്  സിനോഫാം വാക്സിന്‍  (Sinopharm Vaccine) എടുത്തവര്‍ 6 മാസത്തിന് ശേഷം ബൂസ്റ്റര്‍ ഡോസ്  (booster dose) എടുക്കണമെന്ന്  UAE ആരോഗ്യവിഭാഗം  അറിയിച്ചു.  ചൈനീസ്‌ നിര്‍മ്മിത  കോവിഡ് വാക്സിനാണ്  സിനോഫാം വാക്സിന്‍  (Sinopharm Vaccine). 


കോവിഡ് പ്രതിരോധശേഷി നിലനിര്‍ത്താന്‍   ബൂസ്റ്റര്‍ ഡോസ് അനിവാര്യമാണ് എന്ന്  ആരോഗ്യ വിഭാഗം വക്താവ്  ഡോ, ഫരീദ അല്‍ ഹൊസാനി പറഞ്ഞു. 


 ബൂസ്റ്റര്‍ ഡോസിനായി രജിസ്റ്റര്‍ ചെയ്യുന്നവരെ ഡോക്ടര്‍ പരിശോധിച്ച ശേഷമേ കുത്തിവയ്പ്പ് നല്‍കുകയുള്ളൂ.  കോവിഡിന്‍റെ  പുതിയ  വക ഭേദങ്ങളെ അതിജീവിക്കാന്‍ പാകത്തിനാണ് ബൂസ്റ്റര്‍ ഡോസ് തയാറാക്കുന്നത്.  


Also Read: Dubai Fire: ദുബായിയിൽ ജബൽ അലി തുറമുഖത്ത് വൻ തീപിടുത്തം; ആളപായമായില്ല


അതേസമയം, കോവിഡ്  പ്രതിരോധത്തിന്‍റെ ഭാഗമായി  നിയന്ത്രണങ്ങളില്‍ സാരമായ മാറ്റം അടുത്തിടെ വരുത്തിയിരുന്നു. കോവിഡ് വകഭേദങ്ങളുടെ  തീവ്രത അനുസരിച്ച്   ചികിത്സയിലും  മറ്റ് നടപടികളിലും മാറ്റം ഉണ്ടാവുമെന്ന് ആരോഗ്യവിഭാഗം  അറിയിച്ചു.


ആഗോളതലത്തില്‍  Covid Vaccination-ല്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് UAE ആണ്.  കൂടാതെ പ്രതിദിന റിപ്പോര്‍ട്ട് അനുസരിച്ച്  ഏറ്റവും കൂടുതല്‍ കോവിഡ് ടെസ്റ്റ് നടത്തുന്ന രാജ്യവും  UAE തന്നെ.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.