UAE Tourism: പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസം, വമ്പന്‍ ഓഫറുമായി എമിറേറ്റ്സ്
വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ ഓഫറുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്... ദുബായ് ടൂറിസവുമായി സഹകരിച്ചാണ് പദ്ധതി
Dubai: വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ ഓഫറുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്... ദുബായ് ടൂറിസവുമായി സഹകരിച്ചാണ് പദ്ധതി
എമിറേറ്റ്സ് (Emirates) വിമാനങ്ങള്‍ വഴി ദുബൈയിലെത്തുന്നവര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലായ ജെ.ഡബ്ല്യൂ മാരിയറ്റ് (JW Marriott Hotel) മാര്‍ക്വിസില്‍ സൗജന്യ താമസം വാഗ്ദാനം ചെയ്തിരിക്കുകയാണ് എയര്‍ലൈന്‍സ്.
2020 ഡിസംബര്‍ 6 മുതല്‍ 2021 ഫെബ്രുവരി 28 വരെ ദുബൈയിലേക്ക് യാത്ര ചെയ്യുന്ന വിനോദസഞ്ചാരികള്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാവുക. എമിറേറ്റ്സിലെ ഇക്കണോമി ക്ലാസ് യാത്രക്കാര്‍ക്ക് ഒരു ദിവസവും ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് രണ്ട് ദിവസവും പഞ്ചനക്ഷത്ര താമസ സൗകര്യം സൗജന്യമായി ലഭിക്കും.
കോവിഡ് (COVID-19) പ്രതിസന്ധി ഏറ്റവുമധികം ബാധിച്ചത് ടൂറിസം മേഖലയെയാണ്. കൊറോണയെ (corona virus)
ഭയന്ന് വിദേശയാത്രകളടക്കം ആളുകള്‍ ഒഴിവാക്കിയെങ്കിലും ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും യാത്രയ്ക്ക് തയ്യാറെടുക്കുകയാണ്. ഈ അവസരമാണ് ദുബായ് വിനിയോഗിക്കാന്‍ ഒരുങ്ങുന്നത്.
എല്ലാ വിദേശരാജ്യങ്ങളെയും പോലെ ദുബായിയുടെ വിനോദസഞ്ചാരമേഖലയെയും (Dubai Tourism) കോവിഡ് പ്രതിസന്ധി സാരമായി ബാധിച്ചിട്ടുണ്ട്. ഒക്ടോബറിൽ നടക്കേണ്ടിയിരുന്ന വേൾഡ് എക്സ്പോ (World Expo) കോവിഡിനെ തുടർന്ന് അടുത്ത വർഷത്തേക്ക് മാറ്റി വച്ചിരിക്കുകയാണ്. വേൾഡ് എക്സ്പോയുടെ സമയമാണ് ദുബായില്‍ ടൂറിസ ത്തിന്‍റെ കൊയ്ത്തുകാലവും. എന്നാല്‍, ഇത്തവണ അതൊന്നും ഉണ്ടായിട്ടില്ല. അതിനാലാണ് ദുബായിലേക്ക് അവധിക്കാലയാത്ര നടത്തുന്നവർക്ക് പുതിയ ഓഫറുകളുമായി ദുബായി ടൂറിസവും എമിറേറ്റ്സും എത്തിയത്.
താമസ സൗകര്യം മാത്രമല്ല, യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി മൾട്ടി - റിസ്ക് ട്രാവൽ ഇൻഷുറൻസും കോവിഡ്‑19 കവറും എമിറേറ്റ്സ് എയര്‍ലൈന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
ദുബായ് മാൾ, ബുർജ് ഖലീഫ, ദുബായ് ഓപ്പറ തുടങ്ങിയ ടൂറിസ്റ്റ് സ്പോട്ടുകൾ എന്നിവ പഞ്ചനക്ഷത്ര ഹോട്ടലിന് സമീപത്ത് തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ഇത് സഞ്ചാരികൾക്ക് ഏറെ സൗകര്യപ്രദമായിരിക്കും. കൂടാതെ, ജെഡെബ്ല്യു മാരിയറ്റ് ഹോട്ടലിന്‍റെ ഷോപ്പിങ് ഗലേറിയയും ആകര്‍ഷനീയമാണ്.
Also read: UAE യിൽ കോവിഡ് വാക്സിൻ സൗജന്യമായി നൽകിത്തുടങ്ങി
ഇതുമാത്രമല്ല, യാത്രാ തീയതി മാറിയാല്‍ ടിക്കറ്റിന്‍റെ സാധുത രണ്ട് വർഷം വരെ നീട്ടാനും ടിക്കറ്റ് സൗജന്യമായി വീണ്ടും ബുക്ക് ചെയ്യാനുമുള്ള അവസരവുമുണ്ട്. സൗജന്യ താമസം ലഭിക്കുന്നതിനായി EmiratesOffer@emirates.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടണം. സ്വന്തം വിമാനടിക്കറ്റ് നമ്പറിനൊപ്പം സഹയാത്രികരുടെ വിവരങ്ങളും ഫോണ്‍, ഇമെയില്‍ തുടങ്ങിയ വിവരങ്ങളും നല്‍കണം.
ഈ പദ്ധതിക്ക് ഷോപ്പിംഗ് ഫെസ്റ്റിവൽ കാലത്ത് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ....