Dubai : ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള കോവിഡ് വാക്സിൻ (COVID Vaccine) സ്വീകരിച്ച UAE താമസ വിസയുള്ളവർക്ക് പ്രവേശന അനുമതി നൽകിട്ടുണ്ട്. നിലവിൽ ലഭ്യമായിട്ടുള്ള കൊവിഷീൽഡും സ്പുടിണിക് വിയുമാണ് UAE അനുമതി നൽകിട്ടുള്ളത്. (മോഡേണയും ജോൺസൺ & ജോൺസണും എല്ലാ മേഖലിയിലും എത്തി തുടങ്ങിട്ടില്ല) ഇവ എങ്ങനെ യുഎഇയിൽ രജിസ്റ്റർ ചെയ്യാം? 


COMMERCIAL BREAK
SCROLL TO CONTINUE READING

യുഎഇയുടെ Al Hosn ആപ്ലിക്കേഷനിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. യുഎഇയുടെ അംഗീകൃത വാക്സിൻ സ്വീകരിച്ചവർക്ക് ഈ സൗകര്യം ലഭ്യമാകൂ. അതിനായി ചെയ്യേണ്ടത് ഇക്കാര്യങ്ങളാണ്.


ALSO READ : UAE ഇന്ത്യയിൽ നിന്നുള്ള നേരിട്ടുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്കിൽ ഇളവ്, വാക്സിനെടുത്ത താമസ വിസക്കാർക്ക് മടങ്ങിയെത്താം


എങ്ങനെ കോവിഡ് വാക്സിൻ സർട്ടിഫിക്കേറ്റ് രജിസ്റ്റർ ചെയ്യാം?


നിങ്ങൾ യുഎഇലേക്ക് യാത്ര ചെയ്യാൻ തയ്യാറെടുക്കുകയാണെങ്കിൽ ആദ്യം തന്നെ ICA യിൽ രജിസ്റ്റർ ചെയ്യുക. അതിനായി ICA UAE Smart App അല്ലെങ്കിൽ ICA വെബ്സൈറ്റിൽ പ്രവേശിക്കു


1. ica.gov.ae എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക
2. അതിൽ Public Service തിരഞ്ഞെടുക്കുക
3. തുടർന്ന് Register Arrivals സെലക്ട് ചെയ്യുക


ALSO READ : COVID Vaccination Certificate : വാക്സിൻ സർട്ടിഫിക്കേറ്റിൽ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രത്തിന് ആരോഗ്യ മന്ത്രി കത്തയച്ചു


തുടർന്ന് നിങ്ങൾക്കൊരു ഫോം ലഭിക്കുന്നതാണ്. അതിൽ ആവശ്യപ്പെടുന്ന നിങ്ങളുടെ ജനന തിയതി, പാസ്പോർട്ട് നമ്പർ, പുറപ്പെടുന്ന സ്ഥലം, എത്തിച്ചേരുന്ന വിമാനത്താവളം, PCR Test എടുക്കുന്ന ദിവസം,


യുഎഇലേക്ക് പ്രവശിക്കുന്നതിന് വാക്സിൻ നിർബന്ധമല്ല. എന്നിരുന്നാൽ യുഎഇയിൽ പുറത്തിറങ്ങി നടക്കുന്നതിന് തുടങ്ങിയ കാര്യങ്ങൾ വാക്സിൻ നിർബന്ധമാണ്.


ALSO READ : Covid Vaccine Certificate Correction: വാക്സിൻ സർട്ടിഫിക്കറ്റിൽ തെറ്റ് തിരുത്താം എളുപ്പത്തിൽ


ഓഗസ്റ്റ് 15 മുതലാണ് രജിസ്ട്രേഷൻ ആരംഭിക്കുക. നിങ്ങളുടെ ആപ്ലിക്കേഷൻ സ്വീകരിച്ചാൽ നിങ്ങലുടെ വാക്സിനേഷൻ എടുത്ത വിവരം Al Hosn ആപ്പിൽ വ്യക്തമാകും


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.