അബുദാബി: വിസാ കാലാവധി കഴിഞ്ഞവര്‍ക്ക്  ജനുവരി 26 വരെ യുഎഇ (UAE)യില്‍ താമസിക്കാമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫേയേഴ്‌സ് (ജിഡിആര്‍എഫ്എ). 


COMMERCIAL BREAK
SCROLL TO CONTINUE READING

ഡിസംബര്‍ 19 നും ജനുവരി 15 നും ഇടയില്‍ വിസാ കാലാവധി തീര്‍ന്നവര്‍ക്കാണ് ഈ പ്രത്യേക അനുമതി ലഭിക്കുക. ചില ടൂറിസ്റ്റുകളുടെ വിസ (Visa)  സ്വയമേ നീട്ടിയതായി ചില ദേശീയ മാധ്യമങ്ങള്‍  റിപ്പോര്‍ട്ട് ചെയ്തു. ജനുവരി 26 വരെ രാജ്യത്ത്  താമസിക്കുവാനുള്ള അനുവാദം ഇവര്‍ക്ക് ലഭിക്കും


UAE വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഡിസംബര്‍ 27ന് എല്ലാ വിനോദ സഞ്ചാരികള്‍ക്കും ഒരു മാസത്തെ സൗജന്യ വിസ വിപുലീകരണം പ്രഖ്യാപിച്ചിരുന്നു. 


Also read: Covid origin: തനിനിറം കാട്ടി ചൈന, WHOയുടെ വിദഗ്ധ സംഘത്തിന് പ്രവേശനം നല്‍കിയില്ല


യൂറോപ്പില്‍ ജനിതക മാറ്റം സംഭവിച്ചതും  അതിവ്യാപനശേഷിയുള്ളതുമായ കൊറോണ വൈറസ്  (Corona Variant) വ്യാപിക്കുന്ന സാഹചര്യത്തില്‍  വിമാന യാത്രകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോഴാണ് വിസാ കാലാവധി ദീര്‍ഘിപ്പിക്കുന്ന തീരുമാനം UAE കൈക്കൊണ്ടത്.
 
അതേസമയം,  രേഖകളില്ലാതെ കുടുങ്ങിയവര്‍ക്ക് ഒമാന്‍ വിടാനുള്ള സമയപരിധിയും  നീട്ടിയിട്ടുണ്ട്.  
ഒമാനിൽ മതിയായ രേഖകളില്ലാതെ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക്  (expatriates) സ്വന്തം നാടുകളിലേക്ക് മടങ്ങുന്നതിനുള്ള പദ്ധതി മാര്‍ച്ച് 31 വരെയാണ്  നീട്ടിയിരിയ്ക്കുന്നത്. ഒമാന്‍ തൊഴില്‍ മന്ത്രാലയം  പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App.ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA 


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.