ദു​ബാ​യ്: യു​എ​ഇയിൽ ഗോ​ൾ​ഡ​ൻ വി​സ​ക്കാ​ർ​ക്ക് (Golden visa holders) പ​രി​ശീ​ല​ന ക്ലാ​സി​ല്ലാ​തെ ഡ്രൈ​വിം​ഗ് ലൈ​സൻ​സ് ന​ൽ​കാ​ൻ റോ​ഡ് ഗ​താ​ഗ​ത അ​തോ​റി​റ്റി (Dubai Road Transport Authority) തീ​രു​മാ​നി​ച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇവർക്ക് സ്വ​ന്തം നാ​ട്ടി​ലെ അം​ഗീ​കൃ​ത ഡ്രൈവിംഗ് ലൈ​സ​ൻ​സ് കൈവശമുണ്ടെങ്കിൽ അത് ഹാജരാക്കി റോഡ് ടെസ്റ്റും നോളജ് ടെസ്റ്റും പാസായാൽ ലൈസൻസ് ലഭിക്കുമെന്ന് ദുബായ് ആർടിഐ ട്വീറ്റ് ചെയ്തിട്ടുണ്ട്.


 



Also Read: Saudi Covid Update: സൗദിയിൽ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 1024 കേസുകൾ


സാ​ധാ​ര​ണ നാ​ൽ​പ​ത് അ​ല്ലെ​ങ്കി​ൽ ഇ​രു​പ​ത് പ​രി​ശീ​ല​ന ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വർക്കാണ് പു​തി​യ ഉത്തരവോ​ടെ ഇ​ള​വ് ല​ഭി​ക്കു​ന്ന​ത്.  ഒ​റി​ജി​ന​ൽ എ​മി​റേ​റ്റ്സ് ഐ​ഡി, സ്വ​ന്തം നാ​ട്ടി​ൽ അം​ഗീ​ക​രി​ച്ച ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, റോ​ഡ്-​നോ​ള​ജ് ടെ​സ്റ്റ് ഫ​ലം എ​ന്നി​വ​യാ​ണ് ദു​ബാ​യ് ലൈ​സ​ൻ​സ് ല​ഭി​ക്കാ​ൻ ഗോ​ൾ​ഡ​ൻ വി​സ​ക്കാ​ർ​ക്ക് ആ​വ​ശ്യ​മു​ള്ള രേ​ഖ​ക​ൾ.


ഇവർ തങ്ങളുടെ എ​മി​റേ​റ്റ്സ് ഐ​ഡിയും അം​ഗീ​ക​രി​ച്ച ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സിന്റെ കോപ്പിയും നൽകിയ ശേഷം നോളജ് ടെസ്റ്റും റോഡ് ടെസ്റ്റും പൂർത്തിയാക്കിയാൽ ലൈസൻസ് ലഭിക്കും. യുഎഇയിൽ ഇതിനോടകം മലയാളികളടക്കം  നിരവധി പേർക്ക് ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്. 


Also Read: UAE Omicron Rule| വാക്സിനെടുത്തവരാണോ? യു.എ.ഇയിൽ ഇത്രയും നിയമങ്ങൾ കർശനമാക്കി


2019  മുതലാണ് ദീർഘകാല വിസ യുഎഇ അനുവദിച്ചത്.  ഈ ഗോൾഡൻ വിസയുടെ സവിശേഷത എന്നുപറയുന്നത് ഇവിടെ സ്വദേശി സ്‌പോൺസറുടെ സഹായമില്ലാതെ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും സാധിക്കുമെന്നതാണ്. ഇതിനുപുറമെ തങ്ങളുടെ ബിസിനസുകളിൽ പൂർണ ഉടമസ്ഥാവകാശവും സാധ്യമാണ്.  


ഈ വിസ പത്തു വർഷത്തെ കാലാവധിയുള്ളതാണ്.  അതിനുശേഷം വിസ സ്വമേധയാ പുതുക്കി  നൽകുകയും ചെയ്യും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.