റിയാദ്: Saudi Covid Update: സൗദി അറേബ്യയില്‍ (Saudi Arabia) കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 1024 പുതിയ കേസുകളാണ്. നിലവിൽ 298 കോവിഡ് രോഗികളില്‍ സുഖം പ്രാപിച്ചിട്ടുണ്ട്.
കോവിഡ് ബാധിച്ച് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേസുകൾ വർധിച്ചതിനെ തുടർന്ന് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 558,106 ആയിട്ടുണ്ട്. രോഗമുക്തരായവരുടെ എണ്ണം 542,413 ആണ്. ഇതുവരെയുള്ള മരണസംഖ്യ 8,879 ആയിട്ടുണ്ട്.
Also Read: UAE Omicron Rule| വാക്സിനെടുത്തവരാണോ? യു.എ.ഇയിൽ ഇത്രയും നിയമങ്ങൾ കർശനമാക്കി
ഇന്നലെ രാജ്യത്ത് മൊത്തം 33,396,224 കോവിഡ് പിസിആര്‍ പരിശോധന നടത്തിയിരുന്നു. നിലവിൽ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6,814 ആയി. ഇതില്‍ 69 പേരുടെ നില ഗുരുതരമാണ്. ഇവരെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ് എന്നാണ് റിപ്പോർട്ട്.
Also Read: Qatar Covid Updates: ഖത്തറിൽ കോവിഡ് കുതിക്കുന്നു; സ്കൂൾ വിദ്യാഭ്യാസം വീണ്ടും ഓൺലൈനിലേക്ക്
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുകയാണ്. രാജ്യത്താകെ 51,167,007 ഡോസ് വാക്‌സിന്‍ കുത്തിവെച്ചിട്ടുണ്ട് ഇതില്‍ 25,033,151 എണ്ണം ആദ്യ ഡോസും 23,205,435 എണ്ണം സെക്കന്‍ഡ് ഡോസുമാണ്. 1,918,977 ഡോസ് പ്രായാധിക്യമുള്ളവര്‍ക്ക് നല്‍കിയിട്ടുണ്ട്. 2,928,421 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസും നല്‍കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...