UAE: ഏപ്രില്‍ എട്ടിന് അവധി കഴിഞ്ഞ് സ്കൂളുകള്‍ തുറക്കുന്നതിന് പിന്നാലെ റംസാന്‍ വ്രതകാലവും ആരംഭിക്കുകയാണ്... 
 
റംസാന്‍ കാലത്ത് സ്വകാര്യ സ്‌കൂളുകള്‍ പാലിക്കേണ്ട നിബന്ധനകള്‍ ഇതിനോടകം പുറത്തിറക്കി.   
അബൂദാബി, ദുബായ് , ഷാര്‍ജ എന്നീ എമിറേറ്റുകളിലെ സ്കൂളുകള്‍ക്ക്  ഈ നിബന്ധനകള്‍  ബാധകമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എമിറേറ്റുകളിലെ കുട്ടികള്‍ക്ക് ഹോം വര്‍ക്കുകളും അസൈന്‍മെന്‍റുകളും ലഘൂകരിക്കാന്‍ നിര്‍ദേശമുണ്ട്.  പ്രാര്‍ത്ഥനകള്‍ക്ക്  കൂടുതല്‍ സമയമെടുക്കുന്ന ദിവസങ്ങളായതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ഹോംവര്‍ക്, അസൈന്‍മെന്‍റുകള്‍ നല്‍കുന്നതില്‍ പരിഗണനയുണ്ടാകണം.  


കൂടാതെ,  സ്വകാര്യ സ്കൂളുകളില്‍ 5 മണിക്കൂറില്‍ കൂടുതല്‍ ക്ലാസുകള്‍ പാടില്ല. രക്ഷിതാക്കളുമായി ആലോചിച്ച്‌ തുടക്കസമയവും ഒടുക്കവും തീരുമാനിക്കാന്‍ സ്കൂളുകള്‍ക്ക് സ്വാതന്ത്ര്യമുണ്ട്.  രാവിലെ 9.30ന്  മുന്‍പ്  ക്ലാസുകള്‍ ആരംഭിക്കരുതെന്നും വൈകുന്നേരം 3.30ന് മുന്‍പായി അവസാനിപ്പിക്കണമെന്നും നിര്‍ദേശത്തിലുണ്ട്.


Also read: UAE: വിസ കാലാവധി കഴിഞ്ഞവര്‍ക്ക് രാജ്യം വിടാനുള്ള സമയം മാര്‍ച്ച്‌ 31 വരെ മാത്രം


ഷാര്‍ജയില്‍ സ്‌കൂള്‍ സമയം മൂന്ന് മുതല്‍ അഞ്ച് മണിക്കൂര്‍  വരെയായിരിക്കണമെന്നാണ് നിര്‍ദ്ദേശം. 


അതേസമയം, മു​ഴു​വ​ന്‍ കു​ട്ടി​ക​ളെ​യും പ്ര​തീ​ക്ഷി​ക്കാ​ന്‍ ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​മി​ല്ലാ​ത്ത​തി​നാ​ല്‍ ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​വും തു​ട​രാ​നാ​ണ്​ മിക്ക സ്​​കൂ​ളു​ക​ളു​ടെയും  തീ​രു​മാ​നം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക