UAE: ബലാത്സംഗത്തിന് വധശിക്ഷ, പുതിയ ഫെഡറല്‍ നിയമം നടപ്പിലാക്കും
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കു മെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ക്ക് നേരെ കടുത്ത നിയമ നടപടിയുമായി UAE ഭരണകൂടം...
ദുബായ്: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കു മെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ക്ക് നേരെ കടുത്ത നിയമ നടപടിയുമായി UAE ഭരണകൂടം...
ബലാത്സംഗ (rape) കുറ്റത്തിന് വധശിക്ഷ (Death Penalty for rapists) ലഭിക്കുമെന്ന് UAE പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. 14 വയസ്സിന് താഴെയുള്ളവരുമായുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കും. കുട്ടികളുടെയും അഗതികളുടെയും സംരക്ഷണത്തിനായി നിലവിലുള്ള ജുവനൈല്‍ നിയമങ്ങള്‍ക്ക് പുറമെയാണ് ബലാത്സംഗത്തിന് വധശിക്ഷ ലഭിക്കുന്ന ഫെഡറല്‍ നിയമമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.
ബലം പ്രയോഗിച്ച് സ്ത്രീകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതും ബലപ്രയോഗത്തിലൂടെ പുരുഷനുമായി പ്രകൃതിവിരുദ്ധ ബന്ധത്തിലേര്‍പ്പെടുന്നതും വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അതേസമയം 14 വയസ്സില്‍ താഴെയുള്ളവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ ബലപ്രയോഗം തെളിയിക്കേണ്ടതില്ല.
Also read: UAE citizenship: തിരഞ്ഞെടുത്തവർക്ക് പൗരത്വം നൽകാൻ തീരുമാനം
നിഷ്‌കളങ്കത, മറവി രോഗം എന്നിവ മുതലെടുത്ത് നടത്തുന്ന ലൈംഗിക അതിക്രമങ്ങളും വധശിക്ഷ ലഭിക്കാവുന്ന കുറ്റമായി കണക്കാക്കുമെന്ന് പബ്ലിക്ക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. നിലവിലുള്ള ജുവനൈല്‍ നിയമങ്ങള്‍ക്ക് പുറമെയാണ് ബലാത്സംഗത്തിന് വധശിക്ഷ ലഭിക്കുന്ന ഫെഡറല്‍ നിയമം UAE നടപ്പാക്കുന്നത്.