Dubai: കോവിഡ് കാലത്ത് കാലാവധി പിന്നിട്ട താമസ വിസക്കാര്‍ ഈ മാസം 11ന് മുന്‍പ്  തിരിച്ചുപോകണമെന്ന് യുഎഇ (UAE)... 


COMMERCIAL BREAK
SCROLL TO CONTINUE READING

മാര്‍ച്ച്‌​ ഒന്നിനും ജൂലൈ 12നും ഇടക്ക്​ കാലാവധി കഴിഞ്ഞ താമസവിസക്കാര്‍ക്ക്​ യു.എ.ഇ സൗജന്യമായി നീട്ടി നല്‍കിയ വിസ (Visa)കാലാവധി  ഈ മാസം 11ന്  അവസാനിക്കും​ .ഇത്തരക്കാര്‍ നാല്​ ദിവസത്തിനുള്ളില്‍ രാജ്യംവിടുകയോ വിസ പുതുക്കുകയോ ചെയ്യണം.


കാലാവധി പിന്നിട്ട താമസ വിസക്കാര്‍ക്ക് യുഎഇയില്‍ നിന്ന് പിഴയില്ലാതെ മടങ്ങാനുള്ള അവസാന സമയം ഈ മാസം 11ന് അവസാനിക്കും. പിന്നീട് യുഎഇയില്‍ തങ്ങുന്ന ഓരോ ദിവസത്തിനും പിഴ നല്‍കേണ്ടി വരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഈ മാസം 11ന് ശേഷവും മടങ്ങാത്ത താമസ വിസക്കാര്‍ അധികമായി തങ്ങുന്ന ഓരോ ദിവസവും 25 ദിര്‍ഹം വീതം പിഴ അടക്കേണ്ടി വരും. ആറ് മാസം കഴിഞ്ഞാല്‍ ഇത് 50 ദിര്‍ഹമായി ഉയരും.


2020 മാര്‍ച്ച്‌ ഒന്നിനും ജൂലൈ 12നും കാലാവധി തീര്‍ന്ന റെസിഡന്‍റ് വിസക്കാരാണ് ഈ മാസം 11ന് മുന്‍പ്  മടങ്ങേണ്ടത്. അല്ലാത്ത പക്ഷം ഇവര്‍ പുതിയ വിസയിലേക്ക് മാറി താമസം നിയമവിധേയമാക്കണം.


കാലാവധി തീര്‍ന്ന വിസിറ്റ് വിസക്കാര്‍ക്ക് മടങ്ങാനുള്ള സമയം കഴിഞ്ഞമാസം തന്നെ അവസാനിച്ചിരുന്നു. മടങ്ങാന്‍ വൈകിയ വിസിറ്റ് വിസക്കാരില്‍ നിന്ന് എമിഗ്രേഷന്‍ പിഴ ഈടാക്കാന്‍ ആരംഭിച്ചിട്ടുണ്ട്. പിഴ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ടെങ്കില്‍ ജി.ഡി.ആര്‍.എഫ്.എ, ഐസിഎ അധികൃതരെ സമീപിക്കണം.


മാനുഷിക പരിഗണന നല്‍കേണ്ടവരാണെന്ന്  അധികൃതര്‍ക്ക് ബോധ്യപ്പെട്ടാല്‍ ഇളവ് ലഭിച്ചേക്കും. എന്നാല്‍, ഇത് പൂര്‍ണമായും അധികൃതരുടെ വിവേചനാധികാരത്തിന് വിധേയമായിരിക്കും.


അതേസമയം, മാര്‍ച്ച്‌ ഒന്നിന് മുന്‍പ് വിസ കാലാവധി അവസാനിച്ചവര്‍ക്ക് നവംബര്‍ 17 വരെ രാജ്യത്ത് തുടരാം. ഇവര്‍ക്ക് പൊതുമാപ്പിന്‍റെ ആനുകൂല്യമാണ് ലഭിക്കുക. ഇവര്‍ക്ക്, തിരികെ വരാന്‍ തടസമുണ്ടാവില്ല.


Also read: ഇലക്‌ട്രിക് കാറുകള്‍ക്ക് പാര്‍ക്കിംഗ് ഫീസില്‍ ഇളവ്


കോവിഡ്​ വ്യാപനം തുടങ്ങിയതോടെയാണ്​ യു.എ.ഇ സൗജന്യമായി വിസ കാലാവധി നീട്ടി നല്‍കിയത്​. വിമാന മാര്‍ഗങ്ങള്‍ അടഞ്ഞതോടെ എങ്ങനെ നാടണയുമെന്ന്​ ആശങ്കപ്പെട്ടവര്‍ക്ക്​ ഏറെ ആശ്വാസമായിരുന്നു ഈ തീരുമാനം. ഡിസംബര്‍ 31 വരെയാണ്​ ആദ്യം വിസ കാലാവധി നീട്ടി നല്‍കിയിരുന്നത്​. എന്നാല്‍, വിമാനങ്ങള്‍ സര്‍വിസ്​ തുടങ്ങിയതോടെ ഈ തീയതി ഒക്​ടോബര്‍ 11 ആയി ചുരുക്കുകയായിരുന്നു.