അബുദാബി:  പിതൃ അവധിയുമായി യുഎഇ രംഗത്ത്.  ഇനിമുതൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പുരുഷന്മാർക്ക് പിതൃ അവധി നൽകുവാൻ തീരുമാനിച്ച് UAE. അതിന്റെ അടിസ്ഥാനത്തിൽ കുഞ്ഞ് ജനിച്ചാൽ ശമ്പളത്തോടെ 5 ദിവസം അവധി ലഭിക്കും.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഞായറാഴ്ചയാണ് ഈ ഉത്തരവ് ഷെയ്ഖ് ഖലീഫ ബിൻ സൈദ് അൽ നഹ്യാൻ പുറപ്പെടുവിച്ചത്.  ഈ അവധി കുഞ്ഞ് ജനിച്ച് 6 മാസം വരെയുള്ള സമയത്ത് എടുക്കാം.  ഈ ഉത്തരവോടെ പിതൃ അവധി നൽകുന്ന ആദ്യ അറബ് രാജ്യമായി UAE മാറും.    


Also read: UAE: ആരോഗ്യ പ്രവർത്തകരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം


ഈ നടപടി രാജ്യത്ത് ലിംഗ സമത്വം ഉറപ്പുവരുത്തുന്ന കാര്യത്തിൽ മത്സരക്ഷമതയോടെ മുന്നോട്ട് പോകാനും കുടുംബങ്ങളിൽ സന്തോഷം ഉറപ്പുവരുത്തുന്നതിനുമാണ് നടപടി.  മാത്രമല്ല സ്വകാര്യ മേഖലയിൽ ജോലി ചെയ്യാൻ യുവജനങ്ങളെ പ്രേരിപ്പിക്കുന്നതിന് കൂടിയാണ് ഈ ഉത്തരവ്.