Travel Ban : ഇന്ത്യയിൽ നിന്ന് വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ യുഎഇയിൽ എയർപ്പോർട്ട് വഴിയുള്ള യാത്രക്കാരിൽ 30% ഇടിവ്
നിലവിലെ സാഹചര്യം അനുസരിച്ച് എന്ന് ഈ വിലക്ക് പിൻവലിക്കുമെന്ന് അറിയാൻ സാധിക്കില്ലയെന്ന് ഏഷ്യ പെസഫിക്ക് അന്തരാഷ്ട്രാ എയർപ്പോർട്ട് കൗൺസിൽ ഡയറക്ടറൽ ജനറൽ സ്റ്റെഫാനോ ബറോൺച്ചി പറഞ്ഞു.
Dubai : കോവിഡ് രണ്ടാം തരംഗം (COVID Second Wave in India)അതിരൂക്ഷമായതിനെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തിയതിന് പിന്നാലെ യുഎഇ (UAE) വിമാനയാത്രക്കാരിൽ വൻ ഇടിവ്. 30 ശതമാനത്തോളം യാത്രാക്കരുടെ ഇടിവാണ് കഴിഞ്ഞ ഒരു മാസമായി രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
നിലവിലെ സാഹചര്യം അനുസരിച്ച് എന്ന് ഈ വിലക്ക് പിൻവലിക്കുമെന്ന് അറിയാൻ സാധിക്കില്ലയെന്ന് ഏഷ്യ പെസഫിക്ക് അന്തരാഷ്ട്രാ എയർപ്പോർട്ട് കൗൺസിൽ ഡയറക്ടറൽ ജനറൽ സ്റ്റെഫാനോ ബറോൺച്ചി പറഞ്ഞു. എന്നാൽ ഇന്ത്യലേക്കുള്ള അവശ്യ സർവീസുകളുടെയും യുഎഇയിൽ കുടുങ്ങി പോയിരിക്കുന്ന ഇന്ത്യൻ സ്വദേശികളെയും തിരിച്ചെത്തിക്കുന്ന സർവീസ് തുടരുമെന്ന് ബറോൺച്ചി അറിയിച്ചു.
ആദ്യം പത്ത് ദിവസത്തേക്കായിരുന്നു ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുഎഇ വിലക്കേർപ്പെടുത്തിയത്. എന്നാൽ പ്രത്യേക വകഭേദം ഇന്ത്യയിൽ കണ്ടെത്തിയതിനെ തുടർന്നും കോവിഡ് കേസുകൾ ദിനംപ്രതി 4 ലക്ഷത്തിൽ അധികം റിപ്പോർട്ട് സാഹചര്യം ഉണ്ടായതിന് തുടർന്ന് യുഎഇ ഇന്ത്യയിൽ നിന്നുള്ള വിമാന യാത്രയ്ക്ക് അനിശ്ചിത കാലത്തേക്ക് വിലക്കേർപ്പെടുത്തുകയായിരുന്നു.
ALSO READ : Covid നിയന്ത്രണങ്ങൾ കുറയുന്നു; അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കുന്നതിനുള്ള നടപടികളുമായി സൗദി അറേബ്യ
കഴിഞ്ഞ ഒരു വർഷമായി മഹാമാരി കാലത്ത് ഏകദേശം 50 ബില്ല്യൺ ഡോളർ നഷ്ടമാണ് വിമാന .യാത്ര മേഖലയിൽ ഉണ്ടായിരിക്കുന്നത്. ഇവ മറികടക്കണമെങ്കിൽ വിമാന കമ്പനികളും തമ്മിൽ കൂടി ആലോചന നടത്തണമെന്ന് ബറോൺച്ചി അഭിപ്രായപ്പെട്ടു.
അതേസമയം ഏഷ്യ ഗൾഫ് രാജ്യങ്ങളിലും ലാൻഡിങ്ങിനും ടേക്ക് ഓഫിനും വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന ഫീസ് ഇളവ് നൽകിട്ടുണ്ട്. ദുബായിലെ വിമാനത്താവളത്തിലെ പ്രധാന വരുമാനം ഏയർപ്പോർട്ടിനുള്ള കടകളിൽ നിന്നാണ്. ഇപ്പോൾ .യുകെയിലേക്കുള്ള .യാത്ര വിലക്ക് പിൻവലിക്കുമ്പോൾ സ്ഥിതി അൽപം കൂടി മെച്ചപ്പെടുമെന്നാണ് കരുതുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...