UAE: ആഡംബര കാറിലെത്തി ഭിക്ഷാടനം; വനിതാ യാചക അബുദാബിയില്‍ പിടിയില്‍
UAE: യുഎഇയില്‍ ഭിക്ഷാടനം കുറ്റകരമാണ്. മാത്രമല്ല പരിഷ്കൃത സമൂഹത്തിന് അനുയോജ്യമായ ഒരു നടപടിയല്ല ഭിക്ഷാടനമെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്.
അബുദാബി: ആഡംബര കാറിലെത്തി ഭിക്ഷാടനം നടത്തി പണം ശേഖരിച്ച് മടങ്ങുന്ന യുവതി അബുദാബിയില്‍ പിടിയിൽ. അടുത്തിടെ നടത്തിയ പരിശോധനയിലാണ് ആഡംബര കാറും വന്‍തുക സമ്പാദ്യവുമുള്ള വനിതാ യാചക അബുദാബിയില്‍ പിടിയിലാകുന്നത്. ഒരു വനിതാ ആഡംബര കാറിലെത്തി ഭിക്ഷാടനം നടത്തുന്നുവെന്ന് പ്രദേശവാസി നല്‍കിയ വിവരത്തേത്തുടര്‍ന്ന് നടത്തിയ പരിശോധനയാണ് ഇവരെ പിടികൂടിയത്.
ഇവർ മോസ്കുകളുടെ മുന്നിലും നഗരത്തിലെ വിവിധ ഭാഗങ്ങളിലും ഭിക്ഷ യാചിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് പിടിയിലാകുന്നത്. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് പുതിയ ആഡംബര കാറാണ് യുവതിയുടെ പക്കലുണ്ടായിരുന്നതെന്നാണ്. ഭിക്ഷാടനം നടത്തുന്ന ഭാഗത്ത് നിനും അല്‍പം മാറി കാര്‍ പാര്‍ക്ക് ചെയ്ത ശേഷം ആളുകളുടെ അടുത്തെത്തി യാചിച്ച് പണം വാങ്ങി മടങ്ങുന്നതായിരുന്നു ഇവരുടെ രീതി.
Also Read: Viral Video: ക്ലാസ് മുറിയിൽ പെൺകുട്ടികൾ തമ്മിൽ ഉഗ്രൻ പോര്, വീഡിയോ വൈറൽ
യുഎഇയില്‍ ഭിക്ഷാടനം കുറ്റകരമാണ്. മാത്രമല്ല പരിഷ്കൃത സമൂഹത്തിന് അനുയോജ്യമായ ഒരു നടപടിയല്ല ഭിക്ഷാടനമെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്. കൂടാതെ ഭിക്ഷാടനത്തിനിറങ്ങുന്നവരില്‍ തട്ടിപ്പുകാരുണ്ടെന്ന് വ്യക്തമാക്കുന്നതാണ് കര്‍ശന പരിശോധനകളില്‍ ഇത്തരക്കാർ പിടിയിലാവുന്നതെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്. ഇവിടെ ഭിക്ഷാടനം നടത്തി പിടിയിലായാല്‍ മൂന്ന് മാസം വരെ തടവും 5000 ദിര്‍ഹത്തില്‍ കുറയാതെ പിഴയുമാണ് ലഭിക്കുന്നത്. ഇത് കൂടാതെ ഭിക്ഷാടന മാഫിയയെ പിടികൂടിയാല്‍ ആറ് മാസം തടവും പതിനായിരം ദിര്‍ഹം പിഴയുമാണ് ശിക്ഷ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...