Pan Card Latest Update : ഇന്ന് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് പാൻ കാർഡ്. രാജ്യത്ത് പണമിടപാട് കാര്യങ്ങൾ സുഗമമായി നടത്താൻ പാൻ കാർഡ് നിർബന്ധമാണ്. ഇപ്പോൾ പ്രവാസികൾ ആണെങ്കിൽ പോലും ആദായനികുതി തിരച്ചടവിന് പാൻ കാർഡ് നിർബന്ധമാണ്. നികുതിക്ക് വിധേയമാകുന്ന പണമിടപാട് പ്രവാസികൾ നാട്ടിൽ നടത്തുകയാണെങ്കിൽ അവർക്ക് നിർബന്ധമായും പാൻ കാർഡ് ആവശ്യമാണ്. ഇപ്പോൾ പാൻ കാർഡ് വിദേശത്ത് നിന്നു കൊണ്ട് പ്രവാസികൾക്ക് അപേക്ഷിക്കാവുന്നതാണ്. അതിന് വേണ്ടി എന്തെല്ലാം രേഖകളാണ് വേണ്ടത്, അപേക്ഷ സമർപ്പിക്കാൻ ചെയ്യേണ്ടത് എങ്ങനെയാണെന്നൊക്കെ പരിശോധിക്കാം.
എൻആർഐ പാൻ കാർഡ് എങ്ങനെ അപേക്ഷിക്കാം?
- ആദ്യം ഫോം 49 എ പൂരിപ്പിക്കേണ്ടതാണ്.
- മറ്റ് രാജ്യങ്ങളിൽ പൗരത്വമുള്ള ഇന്ത്യൻ പ്രവാസികൾ ഫോം 49എഎ ആണ് പൂരിപ്പിക്കേണ്ടത്.
- ആദായനികുതി വകുപ്പുകളുടെ UTIITSL, NDSL വെബ്സൈറ്റിലൂടെയാണ് ഈ ഫോമുകൾ പൂരിപ്പിച്ച് നൽകേണ്ടത്.
- ഫോം പൂരിപ്പിച്ച് നൽകിയതിന് ശേഷം നിലവിലുള്ള നിങ്ങളുടെ വിലാസത്തിൽ 15 അക്ക സഖ്യ രേഖപ്പെടുത്തിട്ടുള്ള രജിസ്റ്റേർഡ് ലഭിക്കുന്നതാണ്.
- അപേക്ഷ ഇന്ത്യയിൽ നിന്നും സമർപ്പിക്കുവാണെങ്കിൽ ആ സഖ്യ ലഭിക്കുന്നതിനായി 107 രൂപ നൽകേണ്ടതാണ്. ഇന്ത്യക്ക് പുറത്ത് രാജ്യത്താണെങ്കിൽ അപേക്ഷ ഫീസ് ഉൾപ്പെടെ 989 രൂപ അടയ്ക്കേണ്ടതാണ്.
- ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നവർ ഡബിറ്റ്/ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ നെറ്റ് ബാങ്ക് വഴിയാണ് പണം അടയ്ക്കേണ്ടത്.
ALSO READ : Fixed Deposits: ഏത് ബാങ്കിൽ നിക്ഷേപിച്ചാൽ കൂടുതൽ പലിശ കിട്ടും, ബാങ്കുകളുടെ സ്ഥിര നിക്ഷേപ പലിശ
എൻആർഐ പാൻ കാർഡിനായി വേണ്ട രേഖകൾ
-രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ
- നിലവിൽ താമസിക്കുന്ന രാജ്യത്തെ ബാങ്ക് സ്റ്റേറ്റ്മെന്റിന്റെ കോപ്പി
- എൻആർഇ ബാങ്ക് അക്കൌണ്ടിന്റെ ആറ് മാസത്തെ സ്റ്റേറ്റ്മെന്റിന്റെ കോപ്പി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...