Marijuana Seized: ബാഗിൽ കഞ്ചാവ് ഒളിപ്പിച്ചു കൊണ്ടുവന്ന പ്രവാസി ദുബൈയിൽ അറസ്റ്റിൽ
Drugs Smuggling In Dubai: കഞ്ചാവുമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ ഇയാളുടെ പെരുമാറ്റത്തിലുണ്ടായ സംശയമാണ് ഇയാൾ പിടിയിലാകാൻ കരണമായത്.
ദുബൈ: ബാഗിനുള്ളില്‍ കഞ്ചാവ് അതിവിദഗ്ദമായി ഒളിപ്പിച്ചു കൊണ്ട് ദുബൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ പ്രവാസി യുവാവ് അറസ്റ്റിൽ. 7.06 കിലോഗ്രാം കഞ്ചാവാണ് ഇയാള്‍ കൊണ്ടുവന്നത്. ഇത് ഒരു പ്രമുഖ ഭക്ഷ്യ ഉത്പന്ന ബ്രാന്‍ഡിന്റെ പാക്കറ്റിലാക്കിയാണ് ഇയാള്‍ കൊണ്ടുവന്നത്. കഞ്ചാവുമായി എത്തിയ പ്രവാസിയെ അധികൃതർ പിടികൂടിയെങ്കിലും ഇയാൾ ഏത് രാജ്യക്കാരനാണെന്ന വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
കഞ്ചാവുമായി ഇയാൾ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലിലാണ് വന്നിറങ്ങിയത്. ശേഷം ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഇന്‍സ്‍പെക്ടര്‍ ഇയാളെ ശ്രദ്ധിക്കുകയും തുടര്‍ന്ന് ലഗേജ് വിശദമായി പരിശോധിക്കുകയുമാണ് ചെയ്തത്. ബാഗ് പരിശോധിച്ച അധികൃതർ അസ്വഭാവികമായി ഇരുണ്ട ഒരു ഭാഗം ബാഗിൽ കണ്ടെത്തുകയും ഇതിലൂടെ ഇയാള്‍ ഏതോ നിരോധിത വസ്‍തു കടത്തുന്നതായുള്ള സംശയവുമുണ്ടായി.
ഇതിനെ തുടർന്ന് കസ്റ്റംസ് അധികൃതർ ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പിടികൂടിയത്. ഇയാളെ തുടര്‍ നടപടികള്‍ക്കായി ദുബൈ പൊലീസിന്റെ ആന്റി നര്‍ക്കോട്ടിക്സ് വിഭാഗം ജനറല്‍ ഡയറക്ടറേറ്റിന് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. വിമാനത്താവളത്തിലെ അത്യാധുനിക പരിശോധനാ സംവിധാനങ്ങളും മികച്ച ഉപകരണങ്ങളും എല്ലാത്തരം നിരോധിത വസ്‍തുക്കളുളേയും കണ്ടെത്താൻ പര്യാപ്‍തമാണെന്ന് ദുബൈ കസ്റ്റംസ് പാസഞ്ചര്‍ ഓപ്പറേഷന്‍സ് വിഭാഗം ഡയറക്ടര്‍ ഇബ്രാഹിം കമാലി വ്യക്തമാക്കി.
കുവൈത്തിൽ വിസാ നിയമം ലംഘിച്ച 38 പ്രവാസികൾ അറസ്റ്റിൽ
നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി അധികൃതര്‍ നടത്തുന്ന പരിശോധനകള്‍ കുവൈത്തിൽ തുടരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം 38 പ്രവാസികളെ ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്സ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. സാല്‍ഹിയ, അല്‍ വത്തിയ, ശുവൈഖ് ഏരിയകളില്‍ നടത്തിയ പരിശോധനകളിലാണ് വിവിധ രാജ്യക്കാരായ 38 പ്രവാസികളെ അധികൃതർ പിടികൂടിയത്.
Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ സന്തോഷവാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!
അറസ്റ്റിലായ ഇവർ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് ജോലി ചെയ്തിരുന്നതായും താമസ നിയമങ്ങള്‍ക്ക് വിരുദ്ധമായി കഴിഞ്ഞവരുമാണെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. നിയമ ലംഘനങ്ങള്‍ക്ക് പിടിയിലാവുന്ന പ്രവാസികളെ നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും അവിടെ നിന്നും നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ നാടുകടത്തുകയുമാണ് ചെയ്തു വരുന്നത്. ഇതിനുശേഷം ഇവര്‍ക്ക് മറ്റ് വിസകളില്‍ പോലും കുവൈത്തിലേക്ക് കടന്നുവരാൻ കഴിയില്ല. ഇത്തരത്തിൽ കഴിഞ്ഞ മാസങ്ങളില്‍ നൂറു കണക്കിന് പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക പ്രസ്താവനകളിലൂടെ അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...