അബുദാബി: ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ യുഎഇയില്‍ സേവനം അവസാനിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. റസ്റ്റോറന്റ് രംഗത്ത് സേവനം വിപുലീകരിക്കുന്നതിനായാണ് വിതരണ രംഗത്ത് നിന്നും പിന്‍മാറുന്നതെന്നാണ് വാർത്തകൾ.  അതിന്റെ അടിസ്ഥാനത്തിൽ ഈ മാസം അതായത് നവംബര്‍ 24 മുതലാണ് സോമറ്റോ സേവനം നിര്‍ത്തലാക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ലോകകപ്പ് ഫുട്ബോളിൻറെ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിറ്റ മൂന്നു പേര്‍ അറസ്റ്റിൽ


നവംബർ 24 മുതൽ യുഎഇയിലെ Zomato ആപ്പിൽ ഭക്ഷണം ഓർഡർ ചെയ്യാൻ ശ്രമിക്കുന്ന ഉപഭോക്താക്കളെ മറ്റൊരു ഭക്ഷണ വിതരണ സേവനം നടത്തുന്ന തലബാത്തുമായി ബന്ധിപ്പിക്കുമെന്നും സൊമാറ്റോ അറിയിച്ചു. സൊമാറ്റോ പരസ്യങ്ങള്‍ക്കായി നല്‍കിയ തുക ഡിസംബര്‍ 30 നുള്ളില്‍ തിരികെ വാങ്ങുമെന്നും വ്യക്തമാക്കി.  സൊമാറ്റോ 2019-ൽ യുഎഇ ആസ്ഥാനമായുള്ള ഫുഡ് ഡെലിവറി ബിസിനസ്സ് സ്ഥാപനമായ തലാബത്തിന് വിറ്റിരുന്നുവെന്നാണ് റിപ്പോർട്ട്. 2012 ലാണ് സൊമാറ്റോ യുഎഇ വിപണിയിൽ പ്രവേശിച്ചത്. കമ്പനി അതിന്റെ പ്രോ, പ്രോ പ്ലസ് അംഗത്വവും നിർത്തലാക്കി.


Also Read:  മയിൽപ്പീലി ഈ സ്ഥലങ്ങളിൽ സൂക്ഷിക്കൂ ധനലാഭം ഉറപ്പ് ,ഒപ്പം ലക്ഷ്മി ദേവിയുടെ അനുഗ്രഹവും! 


ഇതിനിടയിൽ അവശ്യ വസ്തുക്കളുടെ വില നിയന്ത്രണത്തിനായി പുതിയ വില നിയന്ത്രണ നയം യുഎഇ രൂപീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ 9 അവശ്യവസ്തുക്കളുടെ വില വര്‍ധിപ്പിക്കുന്നത് യുഎഇ തടഞ്ഞു. അരി, ഗോതമ്പ്, എണ്ണ, പാല്‍, മുട്ട, ബ്രെഡ്, പയര്‍,  കോഴിയിറച്ചി, പഞ്ചസാര എന്നിവയുടെ വില വര്‍ധനവാണ് യുഎഇ തടഞ്ഞത്.   ഇത് പ്രാഥമിക പട്ടികയാണെന്നും കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ അവശ്യ വസ്തുക്കളുടെ പട്ടികയില്‍ ഉൾപ്പെടുത്തുമെന്നും യുഎഇ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.