Vastu Tips For Peacock Feather: വാസ്തു ശാസ്ത്രത്തിൽ പറയുന്നതനുസരിച്ച് ഓരോന്നും അതിന്റേതായ ദിശയിലും സ്ഥലത്തും സ്ഥാപിക്കുമ്പോൾ മാത്രമേ നല്ല ഫലം ലഭിക്കൂ എന്നാണ്. മാത്രമല്ല കൃഷ്ണന് പ്രിയപ്പെട്ട മയിൽപ്പീലിവീട്ടിൽ ശരിയായ ദിക്കിൽ വയ്ക്കുന്നത് പണം ലഭിക്കാൻ സഹായിക്കും.
മയിൽപ്പീലി വീട്ടിൽ വയ്ക്കുന്നത് പോസിറ്റീവ് എനർജി വീട്ടിൽ കുടികൊള്ളാൻ സഹായിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഒപ്പം ലക്ഷ്മി ദേവിയും വീട്ടിൽ കുടികൊള്ളും. ശ്രീകൃഷ്ണന്റെ പ്രിയ മാസമാണ് ഇപ്പോൾ നടക്കുന്നത്.
മയിപ്പീലി കാണാൻ എത്ര സുന്ദരിയാണോ അത്രയ്ക്കും മഹത്വവും അതിനുണ്ട്. മയിൽപ്പീലി വീട്ടിൽ വയ്ക്കുന്നതിലൂടെ പല പ്രശ്‌നങ്ങൾക്കും പരിഹാരമാകുമെന്നാണ് പറയപ്പെടുന്നത്. വീട്ടിൽ ഓടക്കുഴലിനൊപ്പം മയിൽപ്പീലി സൂക്ഷിക്കുന്നത് ബന്ധങ്ങളിലെ സ്നേഹം വർദ്ധിക്കുന്നതിന് കാരണമാകും എന്നാണ് വാസ്തു വിദഗ്ധർ പറയുന്നത്
മയിൽപ്പീലി ഭഗവാൻ ശ്രീകൃഷ്ണനു വളരെ പ്രിയപ്പെട്ടതാണ്. മയിൽപ്പീലി വീടിന്റെ ശരിയായ ദിശയിൽ വച്ചാൽ ലക്ഷ്മീദേവിയുടെ കൃപ ആ വ്യക്തിയിൽ നിലനിൽക്കുമെന്ന് വാസ്തു ശാസ്ത്രത്തിൽ പറയുന്നത്. ഇനി നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ പിരിമുറുക്കമുണ്ടെങ്കിൽ മയിൽപ്പീലി കിടപ്പുമുറിയിൽ സൂക്ഷിക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ ഭാര്യാഭർത്താക്കന്മാരുടെ ജീവിതത്തിൽ മാധുര്യം ഉണ്ടാകും.
ഗ്രഹദോഷങ്ങളുടെ ദോഷഫലങ്ങൾ ഒഴിവാക്കാൻ ഗ്രഹമന്ത്രം 21 തവണ ജപിക്കണം. ശേഷം മയിൽപ്പീലിയിൽ വെള്ളം തളിച്ച് മംഗളകരമായ സ്ഥലത്ത് വയ്ക്കുന്നത് ഗ്രഹദോഷം അകറ്റുമെന്നാണ് പറയുനന്ത. മയിൽപ്പീലി എല്ലാവരും കാണുന്ന രീതിയിൽ വേണം സൂക്ഷിക്കാൻ.
കുട്ടികളെ ദോഷ ദൃഷ്ടിയിൽ നിന്നും സംരക്ഷിക്കാൻ വാസ്തു ശാസ്ത്രത്തിൽ മികച്ച പ്രതിവിധികൾ പറഞ്ഞിട്ടുണ്ട്. ഇതിനായി വെള്ളിത്തളികയിൽ മയിൽപ്പീലി വയ്ക്കുന്നത് ഉത്തമം.