Routine To Reduce Belly Fat : കുട വയറിന്റെ പേരിൽ നിങ്ങളെ കളിയാക്കാറുണ്ടോ? ഇനി നോ ടെൻഷൻ, വയർ കുറയ്ക്കാൻ ഈ ശീലങ്ങൾ പിന്തുടരൂ...
ചെറുചൂടോടെ തേനും നാരങ്ങനീരും ചേർത്ത വെള്ളം കുടിച്ച് ദിവസം ആരംഭിക്കാം. മെറ്റബോളിസം കൂട്ടാനും വയറിലെ കൊഴുപ്പ് കത്തിച്ച് കളയാനും ഇത് സഹായിക്കും.
രാവിലെ ചെറു വ്യായാമങ്ങൾ ചെയ്യാം. ഊർജം ലഭിക്കാനും കലോറി കത്തിച്ച് കളയാനും ഗുണം ചെയ്യും.
പ്രോട്ടീനുകളാലും നാരുകളാലും സമ്പന്നമായ പ്രഭാത ഭക്ഷണം ശീലമാക്കാം. ഓട്സ്, പഴവർഗങ്ങൾ, മുട്ട തുടങ്ങിയവ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്താം.
ഹെർബൽ ടീ കുടിക്കുക. ഇത് വിഷാംശം ഇല്ലാതാക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ, അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും മെറ്റബോളിസം വർധിപ്പിക്കാനും ഇവ ഗുണം ചെയ്യും.
ശരീരഭാരം നിയന്ത്രിക്കാനും പ്രതിരോധശേഷിയും ദഹനവും വർധിപ്പിക്കുവാനും പ്രോബയോട്ടിക് ഭക്ഷണങ്ങൾ കഴിക്കാം.
നേരത്തെ അത്താഴം കഴിക്കുന്നത് ദഹനത്തിന് മതിയായ സമയം നൽകുകയും ഉപാപചയ നിരക്ക് കൂട്ടുകയും ചെയ്യും.
ഉറക്ക കുറവ് ശരീരഭാരം വർധിക്കാനും പൊണ്ണത്തടിക്കും കാരണമാകും. അതിനാൽ ശരിയായ ഉറക്കം ശീലമാക്കൂ.
ഫ്രൂട്ട്സ്, ഡ്രൈഫൂട്ട്സ്, മഖാന (താമര വിത്ത്) എന്നിവ ലഘുഭക്ഷണങ്ങളായി ഉപയോഗിക്കാം. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)