Wanted Groom: വരനെ ആവശ്യമുണ്ട്....!! 85 കാരിയായ മുത്തശി പങ്കാളിയെ തേടുന്നു..!!

Tue, 13 Jul 2021-9:21 pm,

തനിക്ക് വീണ്ടും പ്രണയം ആസ്വദിക്കാന്‍ കഴിയും എന്നാണ് ഹാറ്റി പറയുന്നത്.

35 വയസ്സിന് താഴെയുള്ള യുവാക്കളുമായി  ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് പരസ്യവും കൊടുത്തപ്പോള്‍ വന്‍പ്രതികരണമാണ്  ലഭിച്ചത് എന്നാണ് ഹാറ്റി പറയുന്നത്. 

മൂന്ന് പേരക്കുട്ടികളുടെ അമ്മൂമ്മയായ ഹാറ്റി റിട്രോജ്   (Hattie Retroage) മുന്‍ നര്‍ത്തകിയിരുന്നു. ഇപ്പോള്‍ ലൈഫ് കോച്ചായും എഴുത്തുകാരിയായും പ്രവര്‍ത്തിക്കുന്നു. 

48 വയസുള്ളപ്പോള്‍ ആയിരുന്നു ഹാറ്റി റിട്രോജ് വിവാഹ മോചിതയായത്.  അതിനുശേഷം, ചെറുപ്പക്കാരായ യുവാക്കളുമായി  മാത്രമേ ഹാറ്റി റിട്രോജ് ഡേറ്റിംഗ് ചെയ്തിട്ടുള്ളൂ. 

ഹാറ്റി റിട്രോജിനുണ്ട്   (Hattie Retroage) ചില നിബന്ധനകള്‍. അവരുടെ പ്രായം ഒരു വിഷയമല്ല, അവര്‍ക്ക് പ്രണയിക്കാന്‍ വേണ്ടത് യുവാവിനെയാണ്.  

 

ഹാറ്റി റിട്രോജ്  (Hattie Retroage) എന്ന 85 വയസുകാരിയ്ക്ക് പ്രണയിക്കണം.  അടുത്തിടെ 39 കാരനായ കാമുകനില്‍ നിന്ന് പിരിഞ്ഞ ഹാറ്റി   പ്രണയിക്കാന്‍ ഒരാളെ തേടുകയാണ്.ഹാറ്റി അമേരിക്കന്‍ ഡേറ്റിംഗ് ആപ്പായ ബംബിളില്‍ അക്കൗണ്ട് തുടങ്ങി ഒരു ബോയ്ഫ്രണ്ടിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link