Anikha Surendran: ഫ്ലോറൽ മിനി ഡ്രസിൽ പൊളി ലുക്കിൽ അനിഖ സുരേന്ദ്രൻ, ചിത്രങ്ങൾ കാണാം
ബുട്ട ബൊമ്മ എന്ന കപ്പേളയുടെ തെലുങ്ക് റീമേക്കിലാണ് അനിഖ ആദ്യമായി നായികയായി അഭിനയിക്കാൻ ഒരുങ്ങുന്നത്. നിരവധി സിനിമകളിൽ ഇതിനോടകം അനിഖ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.
സിനിമയിൽ സജീവമായി ബാലതാരമായി തിളങ്ങുന്നതിന് ഒപ്പം തന്നെ അനിഖ സമൂഹ മാധ്യമങ്ങളിൽ പ്രത്യേകിച്ച് ഇൻസ്റ്റാഗ്രാമിൽ തന്റെ പുതിയ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.
കഴിഞ്ഞ ദിവസമിറങ്ങിയ ബുട്ട ബൊമ്മയുടെ ടീസർ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. ഇതിന് പിന്നാലെ അനിഖ സുരേന്ദ്രന്റെ ഒരു മനോഹരമായ സ്റ്റൈലിഷ് ലുക്ക് ഫോട്ടോഷൂട്ട് ശ്രദ്ധനേടുകയാണ്.
ഫ്ലോറൽ പ്രിന്റഡ് മിനി ഡ്രെസ്സിൽ ഒരു ക്യൂട്ട് പെൺകുട്ടിയായി അനിഖ തിളങ്ങിയപ്പോൾ ആരാധകരുടെ മനസ്സ് കീഴടക്കാനും താരത്തിന് സാധിച്ചു.
എ.ആർ സിഗ്നേച്ചറിന്റെ ഔട്ട്.ഫിറ്റ് ധരിച്ച് അനിഖ ചെയ്ത ഷൂട്ടിലെ സ്റ്റൈലൻ ഫോട്ടോസ് എടുത്തത് ഷാഫി ഷക്കീർ ആണ്. അനുഷ റെജിയുടെ സ്റ്റൈലിങ്ങിൽ ഫെമി ആന്റണിയാണ് അനിഖയ്ക്ക് ഈ ഷൂട്ടിന് വേണ്ടി മേക്കപ്പ് ചെയ്ത കൂടുതൽ സുന്ദരിയാക്കിയത്.
എ.ആർ സിഗ്നേച്ചറിന് വേണ്ടി നേരത്തെയും മോഡലായി ഷൂട്ടുകൾ നടത്തിയിട്ടുണ്ട് അനിഖ. ബുട്ട ബൊമ്മയുടെ ട്രെയിലറിനും ചിത്രത്തിന്റെ റിലീസിനും വേണ്ടി കാത്തിരിക്കുകയാണ് അനിഖയുടെ ആരാധകർ.
അനിഖ നായികയായെത്തുന്ന സിനിമയിൽ കിടിലം പ്രകടനം തന്നെയാണ് അവർ പ്രതീക്ഷിക്കുന്നത്. മലയാളത്തിലും അനിഖ പ്രധാന വേഷത്തിൽ എത്തുന്ന ഓ മൈ ഡാർലിംഗ് ഷൂട്ടിംഗ് പൂർത്തിയായിട്ടുണ്ട്.