Veena Nandakumar: കറുപ്പിനഴക്... സ്റ്റെലിഷ് ലുക്കിൽ വീണ നന്ദകുമാർ, ഫോട്ടോസ് കാണാം

Tue, 08 Feb 2022-7:29 pm,

ഇന്നും ആ സിനിമയിലെ പ്രകടനത്തിന്റെ പേരിലാണ് വീണ അറിയപ്പെടുന്നത്. കാരണം അത്ര മനോഹരമായിട്ടാണ് വീണ സിനിമയിലെ റിൻസി എന്ന കഥാപാത്രം ചെയ്തത്. ക്ലൈമാക്സ് രംഗങ്ങളിൽ പ്രേക്ഷകരുടെ കണ്ണുനിറയുന്ന പ്രകടനം കൊണ്ട് കൈയടി നേടിയാണ് വീണ ആരാധകരെ സ്വന്തമാക്കിയത്. അതിന് ശേഷം കോഴിപ്പോര്, ലവ് തുടങ്ങിയ സിനിമകളിൽ വീണ അഭിനയിച്ചു

 

കഴിഞ്ഞ വർഷം അവസാനം പുറത്തിറങ്ങിയ മോഹൻലാൽ നായകനായി ബ്രഹ്മണ്ഡ സിനിമയായ മരക്കാറാണ് വീണയുടെ അവസാന റിലീസ് ചിത്രം. കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് മുമ്പ് ഷൂട്ട് ചെയ്ത സിനിമയായിരുന്നു അത്. മരക്കാരിൽ വളരെ ചെറിയ റോളിലാണ് വീണ അഭിനയിച്ചിരുന്നത്. 

മമ്മൂട്ടി-അമൽ നീരദ് സിനിമയായ ഭീഷ്മപർവമാണ് വീണയുടെ അടുത്ത സിനിമ. ദിലീപ് നായകനാകുന്ന വോയിസ് ഓഫ് സത്യനാഥനിലും വീണയാണ് നായിക. കെട്ട്യോളിന് ശേഷം സോഷ്യൽ മീഡിയയിലും താരത്തിന് ഒരുപാട് ആരാധകരെ ലഭിച്ചു. മറ്റു താരങ്ങളെ പോലെ അധികം സജീവമല്ലെങ്കിൽ കൂടിയും വീണ ഫോട്ടോഷൂട്ടുകളൊക്ക ചെയ്യാറുണ്ട്. 

പ്ലാൻ ബി ആക്ഷൻസിന് വേണ്ടി ജിബിൻ സോമചന്ദ്രൻ എടുത്ത ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിലാണ് വീണയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. 

ജോബിന വിൻസെന്റാണ് വീണയുടെ ഫോട്ടോഷൂട്ടിന് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. അഷ്ന ആഷാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. വീണയുടെ ലുക്ക് ഒരു രക്ഷയുമില്ലെന്നാണ് ആരാധകർ പറയുന്നത്. വീണയുടെ നീളൻ മുടിക്ക് കണ്ണ് തട്ടാതിരിക്കട്ടെയെന്നും ചിലർ പറയുന്നുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link