Magh Purnima 2024: മാഘപൂർണിമയിൽ ത്രിഗ്രഹി യോഗം; ഈ 5 രാശിക്കാർക്ക് വൻ നേട്ടങ്ങൾ!
Magh Purnima 2024 Lucky Zodiac Sign: മാഘപൂർണിമ ഫെബ്രുവരി 24 ആയ ഇന്നാണ് ആചരിക്കുന്നത്. മാഘപൂർണിമയുടെ ശുഭ മുഹൂർത്തത്തിൽ കുംഭത്തിൽ സൂര്യൻ, ശനി, ബുധൻ സംയോഗത്തിലൂടെ ത്രിഗ്രഹിയോഗം സൃഷ്ടിച്ചിരിക്കുന്നു
മാഘമാസത്തില്‍ വരുന്ന പൗര്‍ണ്ണമിയെയാണ് മാഘ പൂര്‍ണിമ എന്നു പറയുന്നത്. ഹൈന്ദവ വിശ്വാസപ്രകാരം പൗര്‍ണ്ണമി ദിനത്തില്‍ സ്‌നാനം ചെയ്യുന്നതിനും ദാനം ചെയ്യുന്നതിനും പ്രത്യേക പ്രാധാന്യമുണ്ട്.
ഈ വര്‍ഷം മാഘ പൂര്‍ണിമ വരുന്നത് ഫെബ്രുവരി 24 ആയ ഇന്നാണ്. ജ്യോതിഷപ്രകാരം ഇത്തവണ 13 വര്‍ഷങ്ങള്‍ക്ക് ശേഷം മാഘപൂര്‍ണിമയില്‍ നിരവധി അപൂര്‍വ ശുഭയോഗങ്ങള്‍ വരുന്നുവെന്നാണ് പറയുന്നത്.
കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് മാഘപൂർണിമ ശുഭകരമായിരിക്കും. നിങ്ങളുടെ ജോലി പ്രശംസിക്കപ്പെടാം, ബഹുമാനം ലഭിച്ചേക്കാം, സാമ്പത്തിക നേട്ടത്തിന് സാധ്യത, യാത്ര പോകാൻ പദ്ധതി, പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും.
കന്നി (Virgo): മാഘപൂർണ്ണിമയിൽ കന്നി രാശിക്കാരുടെ വരുമാനത്തിൽ വർദ്ധനവുണ്ടാകും. അത് നിങ്ങൾക്ക് സന്തോഷം നൽകും. പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്താനാകും. ജോലിയിലും ബിസിനസ്സിലും ലാഭം ഉണ്ടാകും. കുട്ടികളുമായി ബന്ധപ്പെട്ട നല്ല വാർത്തകൾ ലഭിക്കാനിടയുണ്ട്.
തുലാം (Libra): ഈ രാശിക്കാർക്ക് മാഘപൂർണിമ ദിനം അത്ഭുത നേട്ടങ്ങളുടെ ദിനമായിരിക്കും. ഇവർക്ക് മികച്ച വിജയം നേടാൻ കഴിയും. നിങ്ങളുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന നല്ല വാർത്ത നിങ്ങൾക്ക് ലഭിക്കും. ആരോഗ്യം മെച്ചപ്പെടും. വിവാഹം ഉറപ്പിച്ചേക്കാം.
മകരം (Capricorn): ഈ രാശിക്കാർക്ക് ഇന്നുമുതൽ സുവർണ്ണ ദിനങ്ങൾ ആരംഭിക്കാം. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. പണം സമ്പാദിക്കാനുള്ള പുതിയ അവസരങ്ങൾ ലഭിക്കും. സ്ഥാനക്കയറ്റം ലഭിച്ചേക്കാം. പുതിയ ജോലി, വസ്തുവകകൾ എന്നിവ ലഭിക്കും.
കുംഭം (Aquarius): മാഘപൂർണിമ കുംഭം രാശിക്കാർക്ക് പഴയ പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം നൽകും. നിങ്ങൾക്ക് ഒരു പുതിയ ജോലി ലഭിക്കാൻ സാധ്യത, ബിസിനസുകാർക്ക് ദൃഢമായ ഇടപാടുകൾ ഉണ്ടായേക്കാം. സാമ്പത്തിക വശം ശക്തമാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)