Health benefits of carrot: അറിയാം കാരറ്റിന്റെ ആരോഗ്യ ഗുണങ്ങൾ
കാരറ്റ് കാഴ്ച ശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു. കാരറ്റിൽ അടങ്ങിയിരിക്കുന്ന ല്യൂട്ടിൻ, ലെക്കോപീൻ, വൈറ്റമിൻ എ എന്നിവയാണ് കാഴ്ച ശക്തി വർധിപ്പിക്കാൻ സഹായിക്കുന്നത്.
കാരറ്റ് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. നാരുകളാൽ സമ്പന്നമാണ് കാരറ്റ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
കാരറ്റിൽ അടങ്ങിയിരിക്കുന്ന ഫൈബർ ദഹനത്തിനും സഹായിക്കുന്നു. ഫൈബർ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ കാരറ്റ് കഴിക്കുന്നത് വഴി മലബന്ധം തടയാനും സാധിക്കുന്നു.
ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ കാരറ്റ് സഹായിക്കുന്നു. ചീത്ത കൊളസ്ട്രോൾ കുറച്ച് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ കാരറ്റ് സഹായിക്കുന്നു
രക്ത സമ്മർദ്ദം കുറയ്ക്കുന്നതിനും കാരറ്റ് ഗുണം ചെയ്യുന്നു. ഇതുവഴി പക്ഷാഘാതം, ഹൃദയാഘാതം എന്നിവയെ ചെറുക്കാൻ സാധിക്കും.