Sprouts Health Benefits: മുളപ്പിച്ച പയറുവർഗങ്ങൾ പോഷക സമ്പുഷ്ടം; നിരവധിയാണ് ഗുണങ്ങൾ
വിറ്റാമിൻ ബി, സി തുടങ്ങിയവ വർധിപ്പിച്ച് തലച്ചോറിൻറെ ആരോഗ്യം മികച്ചതാക്കാനും ഊർജം ലഭിക്കാനും പയറുവർഗങ്ങൾ മുളപ്പിച്ച് കഴിക്കുന്നത് നല്ലതാണ്.
ദഹനം മികച്ചതാക്കാനും പോഷകങ്ങളുടെ ആഗിരണം വർധിപ്പിക്കാനും ഇവ സഹായിക്കുന്നു. ഇരുമ്പ്, സിങ്ക് തുടങ്ങിയ ധാതുക്കൾ കൂടുതൽ ഫലപ്രദമായി ആഗിരണം ചെയ്യാൻ ഇവ സഹായിക്കും.
ഇവയിൽ അവശ്യ അമിനോ ആസിഡുകൾ അടങ്ങിയിരിക്കുന്നു. ഇത് പേശികളുടെ ബലം വർധിപ്പിക്കാനും രോഗപ്രതിരോധശേഷി മികച്ചതാക്കാനും സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരതയുള്ളതായി നിലനിർത്തുന്നതിന് മുളപ്പിച്ച ഭക്ഷണങ്ങൾ മികച്ചതാണ്. ഇത് പ്രമേഹരോഗികൾക്ക് ഗുണം ചെയ്യുന്നു.
ഇവയിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് കുടലിൻറെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്നു. ദഹനപ്രശ്നങ്ങൾ കുറയ്ക്കാനും മലബന്ധം കുറയ്ക്കാനും ഇത് മികച്ചതാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)