Anikha Surendran: പുത്തൻ ഫോട്ടോഷൂട്ടുമായി അനിഖ സുരേന്ദ്രൻ; ജൂനിയർ നയൻതാരയെന്ന് ആരാധകർ
ജയറാം നായകനായ കഥ തുടരുന്നു എന്ന ചിത്രത്തിൽ നായിക മമത മോഹൻദാസിന്റെ മകളായി അഭിനയിച്ചുകൊണ്ടായിരുന്നു അനിഖ മലയാളികൾക്ക് സുപരിചിതയാകുന്നത്. 5 വയസ്സുള്ളപ്പോഴാണ് അനിഖയുടെ ആ സിനിമയിലെ ഗംഭീര പ്രകടനം പ്രേക്ഷകർ കണ്ടത്.
തുടർന്ന് നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച അനിഖ തമിഴിൽ അജിത്തിന്റെ മകളായി യെന്നൈ അറിന്താൽ എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ ആരാധകരെ ഒരുപാട് പേരെ ലഭിക്കുകയും ചെയ്തു.
അജിത്തിന് ആരാധകർ കൊടുക്കുന്ന പിന്തുണ തന്നെ സിനിമയിൽ അഭിനയിച്ച ശേഷം അനിഖയ്ക്കും അജിത്ത് ആരാധകർ നൽകി. അജിത്തിന്റെ തന്നെ മകളായി മറ്റൊരു സിനിമയിൽ അനിഖ അഭിനയിച്ചു
അതോടുകൂടി സോഷ്യൽ മീഡിയയിലും അനിഖയ്ക്ക് ആരാധകരുടെ എണ്ണത്തിൽ വലിയ രീതിയിൽ മാറ്റമുണ്ടായി. ധാരാളം ഫോട്ടോഷൂട്ട് ചിത്രങ്ങൾ അനിഖ അതിൽ പോസ്റ്റ് ചെയ്യാറുണ്ട്. വ്യത്യസ്ത നിറഞ്ഞ അത്തരം ഫോട്ടോഷൂട്ടുകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.
ഈ കഴിഞ്ഞ ദിവസം ഒരു ബ്യൂട്ടി സലൂണിന്റെ ഉദ്ഘടനത്തിന് എത്തിയ അനിഖയുടെ വീഡിയോസ് ആരാധകർ ഏറ്റെടുത്തിരുന്നു.
യാമിയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. സാംസൺ ലെയ് ആണ് മേക്കപ്പ്. എസ്തർ അനിൽ, ദേവിക സഞ്ജയ് തുടങ്ങിയ താരങ്ങൾ ചിത്രത്തിന് താഴെ കമന്റുകൾ ഇട്ടിട്ടുണ്ട്.