Mahalakshmi Rajayoga: 10 വർഷത്തിന് ശേഷം ഹോളിയിൽ മഹാലക്ഷ്മി രാജയോഗം; ഇവർക്ക് ലഭിക്കും അടിപൊളി ധനനേട്ടം!

Thu, 14 Mar 2024-6:52 pm,

Mahalakshmi Rajayoga 2024: ഗ്രഹങ്ങളുടേയും രാശികളുടേയും മാറ്റം പല ശുഭ അശുഭ യോഗങ്ങൾ സൃഷ്ടിക്കാറുണ്ട്...

Mahalaxmi Rajyog 2024: ജ്യോതിഷ ശാസ്ത്രം അനുസരിച്ച് ചില വിശേഷ അവസരങ്ങളിൽ ശുഭ അശുഭ യോഗങ്ങൾ ഉണ്ടാകാറുണ്ട്.  അത്തരത്തിൽ ഇത്തവണ ഹോളിക്ക് ഒരു ശുഭ യോഗം സൃഷ്ടിക്കാൻ പോകുകയാണ്. 

ഈ യോഗം ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ നൽകും.  അത്തരത്തിലുള്ള ഒരു രാജയോഗമാണ് ഹോളിക്ക് രൂപപ്പെടാൻ പോകുന്നത്.  

 

ഹോളിക്ക് മുൻപ് ശുക്രനും ചൊവ്വയും ശനിയുടെ രാശിയായ കുംഭട്ടതിൽ ഒത്തുചേരും.  ഇതിലൂടെ മഹാലക്ഷ്‍മി രാജയോഗം സൃഷ്ടിക്കും. ഈ യോഗത്തിന്റെ ഫലം ചില രാശിക്കാർക്ക് വലിയ ഗുണങ്ങൾ നൽകും.  ഇവർക്ക് അപ്രതീക്ഷിതമായ ധനനേട്ടം ഉണ്ടാകും.  ആ രാശികൾ ഏതൊക്കെ എന്നറിയാം...

 

തുലാം (Libra): തുലാം രാശിക്കാർക്ക് ഈ വർഷത്തെ ഹോളി വളരെയധികം നേട്ടങ്ങൾ നൽകും.  മഹാലക്ഷ്മി യോഗത്താൽ ഈ രാശിക്കാർക്ക് അപ്രതീക്ഷിത ധനനേട്ടം ഉണ്ടാകും.  തുലാം രാശിയുടെ അഞ്ചാം ഭാവത്തിലാണ് ഈ യോഗം സൃഷ്ടിച്ചിരിക്കുന്നത്.  അഞ്ചാം ഭവനത്തിൽ ഈ യോഗം സൃഷ്ടിക്കുന്നതിലൂടെ ഇവർക്ക് നല്ലൊരു വാർത്ത ലഭിക്കും.  ഒപ്പം സന്താനങ്ങൾക്ക് അഭിവൃദ്ധിയും ഉണ്ടാകും. ബിസിനസിലെ നല്ല നേട്ടങ്ങൾ ഉണ്ടാകും.  വളരെ നാളായി രോഗബാധിതരായിരുന്നവർക്ക് അസുഖം മാറും.

വൃശ്ചികം (Scorpio): ജ്യോതിഷപ്രകാരം വൃശ്ചിക രാശിക്കാർക്ക് മഹാലക്ഷ്മി യോഗത്താൽ വൻ നേട്ടങ്ങൾ ലഭിക്കും. ഹോളിക്ക് കുറച്ചു ദിവസം മുന്നേ ഈ രാശിക്കാർക്ക് സുവർണ്ണ ദിനങ്ങൾ തുടങ്ങും. ഈ രാശിയുടെ നാലാം ഭാവത്തിലാണ് ഈ യോഗം ഉണ്ടാകാൻ പോകുന്നത്. ഈ യോഗത്തിലൂടെ ഇവരുടെ സാമ്ബത്തിക സ്ഥിതി കൂടുതൽ മെച്ചപ്പെടും. മാത്രമല്ല ഹോളി കഴിഞ്ഞു വാഹനം, വസ്തു എന്നിവ വാങ്ങാൻ യോഗമുണ്ടാക്കും. ജോലിയുള്ളവർക്കും പെട്ടെന്നുള്ള ധനലാഭം ഉണ്ടാകും.

 

കുംഭം (Aquarius): ജ്യോതിഷ പ്രകാരം ഹോളിയിൽ ശുക്ര ചൊവ്വ സംഗമം മഹാലക്ഷ്മി രാജയോഗം സൃഷ്ടിക്കും. ഇത് ഈ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും.  ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. ഇത് ഈ രാശിക്കാരുടെ ആത്മവിശ്വാസം വർധിപ്പിക്കും. വിവാഹിതരുടെ ജീവിതത്തിൽ സന്തോഷം അലതല്ലും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link