Australian Open 2021: ഒമ്പതാം തവണ Australian Open ൽ മുത്തമിട്ട് Novak Djokovic ന് 18-ാം ഗ്രാൻഡ് സ്ലാം കിരീടം
ഓസ്ട്രേലിയുടെ രാജാവ് താനാണ് ആവർത്തിച്ച് പറഞ്ഞ് Novak Djokovic ന്റെ 9-ാം Australian Open കിരീട നേട്ടം. റഷ്യയുടെ Daniil Medvedev നെ നേരിട്ടുള്ള സെറ്റിന് തകർത്താണ് സെർബയിൻ താരം തന്റെ 9-ാം ഓസീസ് കിരീടത്തിൽ മുത്തമുടുന്നത്.
സ്കോർ- 7-5,6-2,6-2
ഇത് ജോക്കോവിച്ചന്റെ രണ്ടാമത്തെ ഹാട്രിക് ഓസ്ട്രേലിയൻ ഓപ്പൺ കിരീടമാണിത്. ഇതിന് മുമ്പ് 2011,2012,2013 വർഷങ്ങളിലെ ഓസീസ് ഓപ്പണിൽ തുടർച്ചയായി മുത്തമിട്ട് ഹാട്രിക് നേടുന്നത്. ഓസ്ട്രേലിയൻ ഓപ്പൺ ചരിത്രത്തിൽ ജോക്കോവിച്ച് മാത്രമാണ് ഹാട്രിക് കിരീടം നേടിയ ഏകതാരം
നാലാം സീഡ് താരമായ ഡാനിൽ മെഡ്വെഡേവിനെ തകർത്ത ജോക്കോവിച്ച് തന്റെ കരിയറിലെ 18-ാം ഗ്രാൻഡ് സ്ലാം കിരീടമാണ് ഉയത്തിയിരിക്കുന്നത്. ഇനി ജോക്കാവിച്ചിന്റെ മുന്നിൽ 20 കിരീടങ്ങൾ വീതം നേടിട്ടുള്ള റോജർ ഫെഡററും റാഫേൽ നദാലും മാത്രമാണ്.
ജോക്കാവിച്ചിനെതിരെ മെഡ്വെഡേവിന് ആദ്യ സെറ്റിൽ മാത്രമാണ് ഒരു വെല്ലിവിളിയായിട്ടുള്ള. പിന്നീടുള്ള സെറ്റ് ജോക്കാവിച്ച് അനയാസമായിട്ടാണ് കീഴടക്കിയത്.
എന്നാൽ റാഫേൽ നദാലിന്റെ റോളണ്ട് ഗാരോസിലെ 13 കിരീടം മറികടക്കാൻ 33കാരനായ ജോക്കാവിച്ചിന് ഇനിയും കാത്തിരിക്കേണം.