Shani Nakshathra Transit: ശനിയുടെ നക്ഷത്ര മാറ്റം ഇവരുടെ ജീവിതം മാറ്റിമറിക്കും; ധനനേട്ടം, കരിയറിൽ നേട്ടം, ഒപ്പം സർവ്വൈശ്വര്യങ്ങളും!
Shani Nakshatra Parivartan 2024: രക്ഷാബന്ധൻ ദിനത്തിൽ ശനി പൂരുരുട്ടാതി നക്ഷത്രത്തിൻ്റെ ആദ്യ പാദത്തിൽ പ്രവേശിച്ചു. ഇത് ഒക്ടോബർ 3 വരെ ഇവിടെ തുടരും.
Saturn Transit in Purvabhadra Nakshatra 2024: ജ്യോതിഷമനുസരിച്ച് കർമ്മ ഫലദാതാവും നീതിയുടെ ദേവനുമായ ശനി രക്ഷാബന്ധൻ ദിനത്തിൽ പൂരുരുട്ടാതി നക്ഷത്രത്തിൻ്റെ ഒന്നാം പാദത്തിലേക്ക് പ്രവേശിച്ചു. ശനി നിലവിൽ കുംഭ രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്.
ശനിയുടെ ഈ നക്ഷത്ര മാറ്റം വളരെ പ്രധാനമാണ്. 2024 ഒക്ടോബർ 3 വരെ ശനി ഈ നക്ഷത്രത്തിൽ തുടരും. ഇതിലൂടെ 3 രാശിക്കാർക്ക് വൻ നേട്ടങ്ങൾ ലഭിക്കും.
ഇവർക്ക് തൊഴിലിൽ പുരോഗതിയും ധാരാളം സമ്പത്തും ലഭിക്കും, ഇത് ഇവരുടെ എല്ലാ പ്രതിസന്ധികളും ഇല്ലാതാക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.
ഇടവം (Taurus): ശനിയുടെ ഈ നക്ഷത്ര മാറ്റം ഇവർക്ക് വളരെയധികം അനുകൂലമായിരിക്കും. ഇവർക്ക് തൊഴിൽ രംഗത്ത് വലിയ പുരോഗതി, ജോലിയിലും ബിസിനസിലും ലാഭം, ജോലി മാറാൻ ശ്രമിക്കുന്നവർക്ക് പുതിയ ജോലി ലഭിക്കും, ബിസിനസുകാർക്ക് വലിയ ഡീൽ ലഭിക്കും, വരുമാനം വർദ്ധിക്കും, ആഗ്രഹങ്ങൾ സഫലമാകും.
മിഥുനം (Gemini): ശനിയുടെ നക്ഷത്ര മാറ്റം ഇവരുടെ ഭാഗ്യം തെളിയിക്കും. ഇവർക്ക് ജോലിയിൽ നേട്ടം, ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ, രാജ്യത്തിനകത്തും പുറത്തും ഒരു യാത്ര പോകാണ് യോഗം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, മത്സര പരീക്ഷകളിൽ വിജയം.
കുംഭം (Aquarius): ശനിയുടെ നക്ഷത്ര മാറ്റം ഇവർക്ക് നൽകും വലിയ നേട്ടങ്ങൾ, കുംഭ രാശിയുടെ അധിപനായ ശനി 30 വർഷത്തിനു ശേഷം സ്വന്തം രാശിയായ കുംഭത്തിൽ സഞ്ചരിക്കുമ്പോൾ ഷഷ് രാജയോഗവും സൃഷ്ടിച്ചിട്ടുണ്ട്. ഇതിലൂടെ ഇവർക്ക് അപ്രതീക്ഷിത നേട്ടങ്ങളാണ് ലഭിക്കുന്നത്. ഒപ്പം ദാമ്പത്യ ജീവിതം അതിമനോഹരമായിരിക്കും. അവിവാഹിതർക്ക് വിവാഹാലോചന വന്നേക്കാം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)