Bhudhaditya Yog: ഒക്ടോബർ 17 വരെ ഈ രാശിക്കാർക്ക് ശുഭകരം; സന്തോഷവും സമ്പത്തും ഉണ്ടാകും

Wed, 04 Oct 2023-10:05 pm,

ഗ്രഹങ്ങളുടെ രാശികൾ മാറുന്നത് മൂലമാണ് യോഗ, നക്ഷത്രം എന്നിവ ഉണ്ടാകുന്നത്. ഒക്ടോബർ മാസത്തിൽ പല വലിയ ഗ്രഹങ്ങളും അവയുടെ ചലനങ്ങൾ മാറുന്നു. ഒക്ടോബർ ഒന്നിന് ബുധൻ കന്നിരാശിയിൽ പ്രവേശിച്ചു. സൂര്യനും നിലവിൽ കന്നി രാശിയിൽ തന്നെയാണ് സഞ്ചരിക്കുന്നത്.

ബുധനും സൂര്യനും കന്നി രാശിയിൽ എത്തിയതോടെ ബുധാദിത്യ യോ​ഗം രൂപപ്പെട്ടിരിക്കുകയാണ്. ഒക്ടോബർ 17 വരെ നീണ്ടുനിൽക്കുന്ന ബുധാദിത്യ യോഗം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ യോ​ഗത്തിലൂടെ ഏതൊക്കെ രാശികൾക്കാണ് ഭാഗ്യം ലഭിക്കാൻ പോകുന്നതെന്ന് നോക്കാം..

മേടം: ബുധാദിത്യയോഗം മേടം രാശിക്കാർക്ക് വളരെ ഗുണകരമാണ്. ഈ യോഗയുടെ ശുഭഫലം മൂലം മേടം രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. വസ്തുവിൽ നിക്ഷേപിക്കുന്നതിനും ഈ സമയം നല്ലതാണ്. കുടുംബത്തിൽ സന്തോഷവും സമ്പത്തും ഉണ്ടാകും. തൊഴിൽ മേഖലയിലും നിങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്ക്കും.

ധനു: ബുധാദിത്യയോഗം ധനു രാശിക്കാർക്ക് ശുഭകരമാണ്. പുതിയ ജോലികൾ ആരംഭിക്കുന്നതിന് ഈ സമയം വളരെ അനുകൂലമായിരിക്കും. ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സഹപ്രവർത്തകരിൽ നിന്ന് പിന്തുണ ലഭിക്കും.

മിഥുനം: ബുധാദിത്യ യോഗം മിഥുന രാശിക്കാർക്ക് ഗുണകരമാണ്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ താൽപ്പര്യമുണ്ടാകും, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകളും ലഭിക്കും. വ്യവസായികൾക്ക് പണമൊഴുക്കിന് സാധ്യതയുണ്ട്. ഒരു നല്ല ഇടപാടിൽ സമയം നിക്ഷേപിക്കുന്നത് നിങ്ങൾക്ക് നല്ലതായിരിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link