Bollywood: വിവാഹത്തിന് ശേഷവും അവിഹിത ബന്ധം പുലർത്തിയ ബോളിവുഡ് താരങ്ങളാണ് ഇവർ!

Sat, 04 Feb 2023-11:02 pm,

Shahrukh Khan (ഷാരൂഖ് ഖാൻ): പ്രിയങ്ക ചോപ്രയ്‌ക്കൊപ്പം നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള നടനാണ് ഷാരൂഖ് ഖാൻ. ഇരുവരുടെയും ഓൺസ്‌ക്രീൻ കെമിസ്ട്രിയ്‌ക്കൊപ്പം ഓഫ് സ്‌ക്രീൻ കെമിസ്ട്രിയും ചർച്ചയ്ക്കിടയാക്കിയിട്ടുണ്ട്.  ഷാരൂഖ്-പ്രിയങ്കയുമായി ബന്ധപ്പെട്ട് ഇത്തരം വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയതോടെ ഭാര്യ   ഗൗരി ഖാൻ പ്രിയങ്കയിൽ നിന്ന് അകന്ന് നില്ക്കാൻ ഷാരൂഖിനോട് ആവശ്യപ്പെടുകയും അവരുമായി ഇനി സിനിമയിൽ അഭിനയിക്കരുതെന്ന് പറയുകയുമുണ്ടായി എന്നാണ് പറയപ്പെടുന്നത്. ഇതിനുശേഷം ഷാരൂഖിനെ പ്രിയങ്കയ്‌ക്കൊപ്പം കണ്ടിട്ടില്ല.

ഗോവിന്ദ (Govinda): ഗോവിന്ദ റാണി മുഖർജിയോടൊപ്പം ഹദ് കർ ദി ആപ്‌നേ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ അദ്ദേഹത്തിന്റെ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായി.  മാധ്യമ റിപ്പോർട്ടുകൾ പ്രകാരം റാണി മുഖർജിയുമായുള്ള ഗോവിന്ദയുടെ ബന്ധത്തെക്കുറിച്ചുള്ള വാർത്തകൾ അദ്ദേഹത്തിന്റെ ഭാര്യ സുനിത അറിയുകയും അവർ അതിനെച്ചൊല്ലി പ്രശ്നമുണ്ടാക്കുകയൂം അവരുടെ ബന്ധം വിവാഹമോചനത്തിന്റെ വക്കിൽവരെ എത്തുകയുമുണ്ടായി.  ഒടുവിൽ ഗോവിന്ദ റാണിയിൽ നിന്നും അകലുകയും ചെയ്തു.

 

ധർമ്മേന്ദ്ര (Dharmendra): ധർമേന്ദ്രയുടെ ആദ്യ വിവാഹം പ്രകാശ് കൗറുമായായിരുന്നു നടന്നത്. വീട്ടുകാരുടെ സമ്മതത്തോടെ ധർമ്മേന്ദ്ര നടത്തിയ ഈ വിവാഹത്തിൽ ഇവർക്ക് നാല് കുട്ടികളുണ്ട്. ശേഷം സിനിമയിൽ അഭിനയിച്ചുകൊണ്ടിരുന്നപ്പോഴാണ്  ഹേമമാലിനിയുമായി അടുപ്പത്തിലാകുകയും വിവാഹം കഴിക്കുകയും ഉണ്ടായി.  ധർമ്മേന്ദ്ര തന്റെ ആദ്യ ഭാര്യയിൽ നിന്നും വിവാഹ മോചനം നേടിയിട്ടില്ല.  

മലൈക അറോറ (Malika Arora): മലൈക അറോറ അർബാസ് ഖാനെയാണ് വിവാഹം കഴിച്ചത്.  എന്നാൽ 19 വർഷത്തിന് ശേഷം ഇവർ വേർപിരിയുകയും 2017 ൽ വിവാഹമോചനം നേടുകയും ചെയ്തു. വിവാഹമോചനത്തിനുള്ള കാരണം ഇരുവരും പറഞ്ഞിട്ടില്ല.  എന്നാൽ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം വിവാഹിതയായിരുന്നപ്പോൾ തന്നെ മലൈകയുടെ പേര് അർജുൻ കപൂറുമായി ബന്ധപ്പെട്ടിരുന്നു.  ഇതോടെ അർബാസുമായുള്ള ബന്ധം വേർപിരിഞ്ഞു.  വിവാഹമോചനത്തിന് തൊട്ടുപിന്നാലെ മലൈക അർജുനുമായുള്ള ബന്ധം ഔദ്യോഗികമായി പുറത്തുവിടുകയായിരുന്നു.

 

രാജ് ബബ്ബർ (Raj Babbar): രാജ് ബബ്ബറിന്റെ ആദ്യ വിവാഹം നാദിറ ബബ്ബാറുമായിട്ടായിരുന്നു. രണ്ടുപേരും അവരുടെ വളരെ  സന്തുഷ്ടമായാ കുടുംബ ജീവിതം നയിച്ചുവരികയിരുന്നു. എന്നാൽ പിന്നീട് സിനിമയിൽ അഭിനയിക്കുന്നതിനിടയിൽ രാജ് സ്മിതാ പാട്ടീലുമായി അടുക്കുകയും സ്മിതയെ വിവാഹം കഴിക്കുകയും ചെയ്തു.  ഗർഭാവസ്ഥയിലെ ചില പ്രശ്നങ്ങൾ കാരണം സ്മിത മരിച്ചു പോകുകയും ശേഷം രാജ് തന്റെ ആദ്യ ഭാര്യയുടെ അടുത്തേക്ക് തിരിച്ചുപോകുകയും ചെയ്തു.  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link