Budh Uday: കർക്കടകത്തിലെ ബുധന്റെ ഉദയം ഇവർക്ക് നൽകും രാജകീയ ജീവിതം; തൊട്ടതെല്ലാം പൊന്നാകും!

Tue, 27 Aug 2024-9:24 am,

ജ്യോതിഷം അനുസരിച്ച് ജന്മാഷ്ടമിയിൽ ബുധൻ കർക്കടകത്തിൽ ഉദിച്ചു. ഇതിലൂടെ ചില രാശിക്കാർ തൊട്ടതെല്ലാം പൊന്നാകും

Mercury Rise In Cancer: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ അതിന്റെതായ സമയത്ത് ഉദിക്കുകയും അസ്തമിക്കുകയും ചെയ്യാറുണ്ട്.  അവയുടെ സ്വാധീനം എല്ലായിടത്തും കാണപ്പെടും

ഗ്രഹങ്ങളുടെ അധിപനായ ബുധൻ ജന്മാഷ്ടമിയിൽ കർക്കടക രാശിയിൽ ഉദിച്ചിരിക്കുകയാണ്. ബുധൻ വക്ര അവസ്ഥയിലാണ് ഉദിച്ചിരിക്കുന്നത്.  ഇതിന്റെ സ്വാധീനം എല്ലാ രാശികളിലുമുള്ള ആളുകളിൽ കാണപ്പെടും.

ഈ സമയത്ത് ഭാഗ്യം നേട്ടങ്ങൾ കൊണ്ട് ആറാടുന്ന 3 രാശികളുണ്ട്. ഇവർക്ക് ജോലിയിലും ബിസിനസ്സിലും വൻ പുരോഗതി ഉണ്ടാകും. ആ ഭാഗ്യ രാശികൾ ഏതൊക്കെ അറിയാം...

 

മിഥുനം (Gemini):  ബുധൻ്റെ ഉദയം ഇവർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. കാരണം ബുധൻ ഈ രാശിയുടെ ധനത്തിൻ്റെയും സംസാരത്തിൻ്റെയും ഭവനത്തിലാണ് ഉദിച്ചിരിക്കുന്നത്. ഈ സമയം അപ്രതീക്ഷിത സാമ്പത്തിക നേട്ടം ലഭിച്ചേക്കാം, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കും

കന്നി (Virgo): ബുധൻ്റെ ഉദയം കന്നി രാശിക്കാർക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ വരുമാനത്തിന്റെയും ലാഭത്തിന്റെയും സ്ഥാനത്താണ് ബുധൻ ഉദിച്ചിരിക്കുന്നത്. അതിനാൽ ഈ സമയത്ത് വരുമാനത്തിൽ വലിയ വർദ്ധനവുണ്ടാകും. പുതിയ വരുമാന സ്രോതസ്സുകൾ തെളിയും. കരിയർ വീക്ഷണത്തിൽ ഈ കാലയളവിൽ പുരോഗതിക്കൊപ്പം ശമ്പള വർദ്ധനവിനും സാധ്യത.

തുലാം (Libra): ബുധൻ്റെ ഉദയം ഇവർക്ക് ശുഭകരമായിരിക്കും. ബുധൻ ഈ രാശിയുടെ ജോലി, ബിസിനസ് ഭവനങ്ങളിലാണ് ഉദിക്കുന്നത്. ഈ കാലയളവിൽ നിങ്ങൾക്ക് ജോലിയിലും ബിസിനസ്സിലും പുരോഗതി ലഭിക്കും. കരിയറിൽ പുതിയതും നല്ലതുമായ നിരവധി അവസരങ്ങൾ വന്നുചേരും. വരുമാനാം വർധിക്കും. ബിസിനസുകാർക്ക് നല്ല ഓർഡറുകൾ ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link