Double Rajayoga: ജൂലൈയിൽ ഡബിൾ രാജയോഗം; ഈ രാശിക്കാർ സമ്പത്തിൽ ആറാടും ഒപ്പം രാജകീയ ജീവിതവും!
Budhaditya Lakshmi Narayana Yoga: ജ്യോതിഷപ്രകാരം ജൂലൈയിൽ ബുധാദിത്യാ ലക്ഷ്മീ നാരായണ യോഗം കർക്കടത്തിൽ നടക്കാൻ പോകുകയാണ്. ഇതിലൂടെ ഈ രാശിക്കാർക്ക് അടിപൊളി നേട്ടങ്ങൾ സ്വന്തമാക്കാം.
വൈദിക ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ സമയസമയത്തുള്ള മാറ്റം പലതരത്തിലുള്ള ശുഭ യോഗങ്ങളും ഉണ്ടാക്കാറുണ്ട്. അതിൽ പ്രധാനമാണ് രാജയോഗം.
ബുധനും ശുക്രനും കർക്കടകത്തിൽ പ്രവേശിച്ചതോടെ ലക്ഷ്മീ നാരായണ യോഗം രൂപപ്പെട്ടിടിക്കുകയാണ്.
ബുധനും ശുക്രനും കർക്കടകത്തിൽ പ്രവേശിച്ചതോടെ ലക്ഷ്മീ നാരായണ യോഗം രൂപപ്പെട്ടിടിക്കുകയാണ്.
അതുപോലെ ജൂലൈ 16 ന് സൂര്യൻ കർക്കടകത്തിൽ പ്രവേശിക്കുന്നതോടെ ബുധനുമായി ചേർന്ന് ബുധാദിത്യ രാജയോഗം സൃഷ്‌ടിക്കും.
ഇത്തരത്തിൽ ജൂലൈയിൽ രൂപപ്പെടുന്ന ഡബിൾ രാജയോഗം ചില രാശിക്കാരുടെ ഭാഗ്യം മിന്നിത്തെളിയിക്കും. ഒപ്പം ഇവർക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും ലഭിക്കും.
ബുധൻ ജൂലൈ 10 ന് രാശിമാറി ചിങ്ങത്തിൽ പ്രവേശിക്കുന്നതുവരെ ഈ ശുഭഫലം നീണ്ടു നിൽക്കും. ഈ റായോഗത്തിലൂടെ നേട്ടങ്ങൾ കൊയ്യുന്ന ആ രാശികൾ അറിയാം...
കർക്കടകം (Cancer): ഈ രാശിക്കാർക്ക് ഈ രണ്ടു രാജയോഗവും വലിയ നേട്ടങ്ങൾ നൽകും. ജോലിയുള്ളവർക്ക് പ്രമോഷൻ. അവിവാഹിതർക്ക് വിവാഹം, ആത്മവിശ്വാസം, ബഹുമാനം ലഭിക്കും ഒപ്പം ബിസിനസുകാർക്കും വലിയ നേട്ടമുണ്ടാകും
കന്നി (Virgo): ഈ രാശിക്കാർക്കും ലക്ഷ്മീനാരായണ ബുധാദിത്യ രാജയോഗം വലിയ നേട്ടങ്ങൾ നൽകും. ഈ രാജയോഗം ഈ രാശിയുടെ വരുമാനം ലാഭം എന്നീ ഭവനങ്ങളിലാണ് നടക്കാൻ പോകുന്നത്. ഈ സമയം വസ്തുവോ, വാഹനമോ വാങ്ങാൻ യോഗം, ജോലിയിലും ബിസിനയസിലും പുരോഗതി, വളരെ നാളായി മുടങ്ങിക്കിടന്ന കാര്യങ്ങൾ നടക്കും.
തുലാം (Libra): ഇവർക്കും ഈ രാജയോഗം കിടുവായിരിക്കും. കാരണം ഈ രാജയോഗം നിങ്ങളുടെ കർമ്മ ഭവനത്തിലാണ് രൂപപ്പെടുന്നത് ഇതിലൂടെ ജോലിയിലും ബിസിനസിലും ഉയർച്ചയുണ്ടാകും, ധനലാഭം, സാമ്പത്തിക നേട്ടം എന്നിവയുണ്ടാകും.
ഇടവം (Taurus): ഈ രാശിക്കാർക്കും ഈ യോഗം വൻ നേട്ടങ്ങള നൽകും. ഈ സമയം അപാര ധനനേട്ടം, പ്രതീക്ഷിച്ച പദ്ധതികൾ വിജയിക്കും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, ജോലിയുള്ളവർക്ക് പ്രമോഷൻ ശമ്പള വർധവ് എന്നിവയുണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)