Brahma Yoga: ബ്രഹ്മ യോഗത്തിലൂടെ ഇവർക്ക് ലഭിക്കും അപ്രതീക്ഷിത ധനനേട്ടവും വൻ പുരോഗതിയും!

Fri, 22 Nov 2024-9:33 am,

ചന്ദ്രന്റെ രാശിമാറ്റത്തിലൂടെ സൃഷ്ടിക്കുന്ന ഒരു  യോഗമാണ് ബ്രഹ്‌മയോഗം. ഏത് രാശികളിലാണോ ബ്രഹ്‌മയോഗം രൂപപ്പെടുന്നത് അവര്‍ക്ക് അപ്രതീക്ഷിത ധനനേട്ടവും സമ്പത്തും ലഭിക്കും.  അതുപോലെ 

ഇവർക്ക് ആഗ്രഹിച്ച രീതിയില്‍ സമ്പാദിക്കാനും നല്ല ജീവിതം സ്വന്തമാക്കാനും സാധിക്കും. ഈ യോഗം വളരെ വിരളമായിട്ടാണ് ഭാഗ്യമുള്ള രാശികളില്‍ രൂപ്പെടുന്നത്. 

നിലവില്‍ ചന്ദ്രന്‍ ചിങ്ങം രാശിയിലേയ്ക്ക് മാറുകയാണ് അതിലൂടെയാണ് ബ്രഹ്‌മയോഗം രൂപപ്പെടുന്നത്. ആ ഭാഗ്യ രാശിക്കാര്‍ ഏതൊക്കെ അറിയാം...

ഇടവം (Taurus):  ഇടവ രാശിക്കാര്‍ക്ക് ബിസിനസില്‍ ഉയര്‍ച്ച, നഷ്ടത്തിലായിരുന്ന കച്ചവടം ലാഭത്തിലാകും, ആഗ്രഹിച്ച രീതിയില്‍ വാഹാനം വാങ്ങാന്‍ സാധിക്കും, വീട്ടിലേയ്ക്ക് ആവശ്യമായ വിലകൂടിയ സാധനങ്ങളും വാങ്ങാങ്ങും, ജീവിതത്തില്‍ സന്തോഷവും സമാധാനവും കൈവരും. വിദേശത്തേയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഉചിത സമയം. സാമ്പത്തിക നില മെച്ചപ്പെടും,  പല സമ്പാദ്യ പദ്ധതികളിലും പണം നിക്ഷേപിക്കാന്‍ കഴിയും.

വൃശ്ചികം (Scorpio): ഇവർക്ക് ജോലിയില്‍ നല്ല ഉയര്‍ച്ച, ശമ്പള വര്‍ദ്ധനവ്, മികച്ച കമ്പനിയില്‍ ജോലി, വിദേശത്തേയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നടക്കും, വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കാനുള്ള യോഗം, ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നല്ല ദിനങ്ങളാണ് വരാനിരിക്കുന്നത്, സാമ്പത്തികപരമായി ലാഭം, പുതിയ പ്രോജക്ടുകള്‍ ഏറ്റെടുത്ത് നടത്തും,  സ്വത്ത്, വാഹനം, വീട് എന്നിവ വാങ്ങാൻ യോഗം.  

ചിങ്ങം (Leo): വളരെ സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കാന്‍ ഇവർക്ക് സാധിക്കും, പുതിയ വാഹനം വാങ്ങും, ഏത് പ്രതിസന്ധിയിലും തളരാതെ മുന്നോട്ട് സഞ്ചരിക്കാന്‍ സാധിക്കും, വീടുപണി വേഗത്തില്‍ നടപ്പിലാക്കാന്‍ സാധിക്കും, ആഗ്രഹിച്ച പോലെ പല സ്ഥലങ്ങളിലേയ്ക്കും യാത്രകള്‍ ചെയ്യേണ്ടതായി വരും, സുഹൃത്തുക്കളില്‍ നിന്നും സാമ്പത്തിക ധനസഹായം ലഭിക്കും, വീട്ടുകാര്‍ നിങ്ങളുടെ ഏത് ആഗ്രഹത്തേയും പിന്തുണക്കും.

മീനം (Pisces): ഇവർക്ക് ഈ സമയം വിവാഹയോഗമുണ്ടാകും, നല്ല പങ്കാളിയെ ലഭിക്കും, പങ്കാളി വഴി ധനനേട്ടവും ഉണ്ടാകും, കഴിവുള്ളതിനാല്‍ വേഗത്തില്‍ ജോലി നേടിയെടുക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link