Maha Bhagya Yog: നാളെ മുതൽ ഇവരുടെ ഭാഗ്യം മാറിമറിയും; മഹാഭാഗ്യ യോഗത്താൽ ലഭിക്കും ബമ്പർ നേട്ടങ്ങൾ!

Mon, 16 Dec 2024-10:47 am,

Chandra Mangal Yuti: ഡിസംബർ 17 ആയ നാല് കർക്കടകത്തിൽ ചൊവ്വയും ചന്ദ്രനും കൂടിച്ചേരും. ഇതിലൂടെ ഈ മൂന്ന് രാശിക്കാർക്കും എല്ലാ മേഖലയിലും വിജയത്തോടൊപ്പം സാമ്പത്തിക നേട്ടവും ലഭിക്കും.

Mahabhagya Yoga Benefits: വേദ ജ്യോതിഷമനുസരിച്ച് ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന ഒരു ഗ്രഹമാണ് ചന്ദ്രൻ.  ചന്ദ്രൻ ഏകദേശം രണ്ടര ദിവസം മാത്രമേ ഒരു രാശിയിൽ ഉണ്ടാകൂ. അതുകൊണ്ടുതന്നെ ചന്ദ്രൻ അതേ രാശിയിലേക്ക് പെട്ടെന്ന് മടങ്ങിവരും

ചന്ദ്രൻ രാശിമാറുമ്പോൾ ഏതെങ്കിലും ഗ്രഹങ്ങളുമായി സംയോജിക്കാറുണ്ട്.  അതിലൂടെ ചില ശുഭ, അശുഭ യോഗങ്ങൾ രൂപപ്പെടുന്നു. ഇപ്പോഴിതാ ഡിസംബർ മാസത്തിൽ ചൊവ്വയും ചന്ദ്രനും ചേർന്ന് മഹാഭാഗ്യം എന്നൊരു രാജയോഗം സൃഷ്ടിക്കും. ഇതിനെ ചൊവ്വ-ചന്ദ്ര സംയോജനം എന്നും വിളിക്കും. 

ഈ യോഗത്തിൻ്റെ രൂപീകരണത്തോടെ, സാമ്പത്തിക നേട്ടത്തോടൊപ്പം എല്ലാ മേഖലകളിലും വിജയസാധ്യതകൾ ചില രാശിക്കാർക്ക് ലഭിക്കും. ഈ മഹാഭാഗ്യ യോഗത്തിന്റെ രൂപീകരണത്തിലൂടെ ഭാഗ്യ നേട്ടങ്ങൾ സ്വന്തമാക്കുന്ന ആ  രാശിക്കാർക്ക് ഏതൊക്കെ അറിയാം...

 

വൈദിക കലണ്ടർ പ്രകാരം ഡിസംബർ 17 ന് വൈകുന്നേരം 6.47 ന് ചന്ദ്രൻ കർക്കടക രാശിയിൽ പ്രവേശിക്കും. ഡിസംബർ 20 വരെ ഇവിടെ തുടരും. ചൊവ്വ ഇവിടെ നേരത്തേയുണ്ട്. ഇതിലൂടെ    ചൊവ്വ-ചന്ദ്ര സംയോജനം നടക്കും.

മേടം (Aries): ഈ രാശിയുടെ നാലാം ഭാവത്തിലാണ് മഹാഭാഗ്യ രാജയോഗം സൃഷ്ടിക്കുന്നത്. ഇതിലൂടെ ഇവർ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും നല്ല സമയം ചെലവഴിക്കും, സുരക്ഷയെക്കുറിച്ച് വളരെ ബോധവാന്മാരായിരിക്കും. കുടുംബത്തിൽ നിലനിന്നിരുന്ന പ്രശനങ്ങൾ അവസാനിക്കും. സുഖസൗകര്യങ്ങളിൽ വർദ്ധനവ്, കാണുവാൻ പോകുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാകും. ഇതിലൂടെ നിങ്ങളുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും നിറവേറ്റും. 

ചിങ്ങം (Leo):  ഈ രാശിയുടെ ഒമ്പതാം ഭാവത്തിലാണ് ചൊവ്വ-ചന്ദ്ര സംയോഗം നടക്കുന്നത്. ഈ രാശിക്കാർക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും, നിരവധി പുതിയ തൊഴിലവസരങ്ങൾ ലഭിക്കും, ബിസിനസ്സിൽ ഉണ്ടാക്കുന്ന പ്ലാനുകൾ വഴി ധാരാളം ലാഭം നേടും, ഭാഗ്യത്തിൻ്റെ പൂർണ്ണ പിന്തുണ ലഭിക്കും, പണം സമ്പാദിക്കുന്നതിൽ വിജയിക്കും, വിദ്യാഭ്യാസ മേഖലയിൽ നേട്ടങ്ങൾ, ഗുരുവിന്റെ പൂർണ്ണ പിന്തുണയുണ്ടാകും.

കന്നി (Virgo): ഈ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ചൊവ്വ-ചന്ദ്ര സംയോഗം നടക്കുന്നത്. ഇതിലൂടെ സരിസ്ത്ഥിക്കുന്ന മഹാഭാഗ്യയോഗം ഇവർക്കും വളരെ നല്ലതാണ്. ദീർഘകാലമായി മുടങ്ങിക്കിടന്ന ആഗ്രഹങ്ങൾ സഫലമാകും, കഠിനാധ്വാനത്തിൻ്റെ ഫലം ലഭിച്ചേക്കാം. പണം സമ്പാദിക്കുന്നതിൽ വിജയിക്കാനാകും. പങ്കാളിയുമായി കാര്യങ്ങൾ തുറന്നുപറയും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link