Chaturgrahi Yoga: വ്യാഴത്തിന്റെ രാശിയിൽ ചതുർഗ്രഹിയോഗം; ഈ രാശിക്കാർക്ക് ഭാഗ്യോദയം ഒപ്പം വൻ സമ്പത്തും!

Thu, 23 Mar 2023-1:15 pm,

Chaturgrahi Yoga: സൂര്യൻ, ചന്ദ്രൻ, വ്യാഴം, ബുധൻ എന്നിവയുടെ സംയോഗം മൂലമാണ് മീനരാശിയിൽ ചതുർഗ്രഹി യോഗം രൂപപ്പെട്ടത്.  ഇതിന്റെ ഗുണം ഈ 3 രാശിക്കാർക്ക് പ്രത്യേകമായിരിക്കും.  ഇവർക്ക് ലഭിക്കും വൻ സമ്പത്തും ഭാഗ്യവും.

കുംഭം (Aquarius):  ജ്യോതിഷ പ്രകാരം മീനരാശിയിൽ ചതുർഗ്രഹിയോഗം സൃഷ്ടിച്ചത് കുംഭ രാശിക്കാർക്ക് ഗുണം ചെയ്യും. കുംഭ രാശിയുടെ രണ്ടാം ഭാവത്തിലാണ് ഈ യോഗമുണ്ടായിരിക്കുന്നത്.  ഇത് സമ്പത്തിന്റെയും സംസാരത്തിന്റെയും ഭവനമാണ്.  അതുകൊണ്ടുതന്നെ ഈ സമയം ഈ രാശിക്കാർക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ഈ കാലയളവിൽ നിങ്ങൾക്ക് ഏത് വസ്തുവിലും നിക്ഷേപിക്കാം. ബിസിനസ്സിലും മറ്റും നിക്ഷേപിക്കുന്നതിന് ഈ സമയം വളരെ അനുകൂലമാണ്. എല്ലാ ജോലികളിലും സമ്പൂർണ്ണ വിജയം ലഭിക്കും.

 

മിഥുനം (Gemini): ഈ സമയത്ത് ചതുർഗ്രഹി യോഗത്തിന്റെ രൂപീകരണം മിഥുന രാശിക്കാർക്ക് ഗുണം ചെയ്യും. ജ്യോതിഷ പ്രകാരം മിഥുന രാശിയുടെ കർമ്മ ഭാവത്തിലാണ് ഈ യോഗം രൂപപ്പെട്ടിരിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ തൊഴിൽ രഹിതർക്ക് ജോലി വാഗ്ദാനങ്ങൾ ലഭിച്ചേക്കാം. കൂടാതെ, വ്യവസായികൾക്ക് നല്ല ലാഭം ലഭിക്കും. ഔദ്യോഗിക ജീവിതത്തിൽ ശത്രുക്കൾ കുറയും. ഈ സമയത്ത്  അവാർഡ് ലഭിക്കാൻ അവസരം ഉണ്ടായേക്കും. രാഷ്ട്രീയവുമായി ബന്ധപ്പെട്ടവർക്ക് ചില പദവികൾ ലഭിച്ചേക്കാം. 

Also Read: Viral Video: പത്തിവിടർത്തി മൂർഖൻ വാതിലിന് മുന്നിൽ; ഭയന്ന് വിറച്ച കുടുംബം അലമാരയിൽ..! വീഡിയോ വൈറൽ

ഇടവം (Taurus): ചതുർഗ്രഹി യോഗയുടെ രൂപീകരണത്തിലൂടെ  ഈ രാശിക്കാർക്ക് പ്രത്യേക ഗുണമുണ്ടാകും.  ഇടവം രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ഈ യോഗമുണ്ടാകുന്നത്.  ഇത് വരുമാനത്തിന്റെയും ലാഭത്തിന്റെയും ഭവനമാണ്. അത്തരമൊരു സാഹചര്യത്തിൽ നിങ്ങളുടെ വരുമാനത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകും. പഴയ നിക്ഷേപത്തിൽ നിന്നും നിങ്ങൾക്ക് ലാഭം ഉണ്ടാകും.  പങ്കാളിത്ത പ്രവർത്തനങ്ങളിൽ വലിയ ഗുണം ചെയ്യും

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link