Color Coded Action Plan for Covid: കൊറോണ നിയന്ത്രിക്കാന്‍ പുതിയ Action Plan, കാലാവസ്ഥാ പ്രവചനം പോലെ നിറങ്ങള്‍ പറയും കോവിഡ് വ്യാപനത്തിന്‍റെ status
കൊറോണ വൈറസ് മൂന്നാം തരംഗത്തിന്‍റെ (Coronavirus 3rd Wave) ഭീഷണി കണക്കിലെടുത്ത്, ഡൽഹി സർക്കാർ (Delhi Govt) പുതിയ ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കുകയാണ്. ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ (Graded Response Action Plan - GRAP) എന്ന പേരില്‍ അറിയപ്പെടുന്ന ഈ പ്ലാന്‍ ദേശീയ തലസ്ഥാനത്ത് നടപ്പാക്കേണ്ട നിയന്ത്രണങ്ങളും ഇളവുകളും തീരുമാനിക്കും.
ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ (Graded Response Action Plan - GRAP) ചില മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുക. ചില പ്രധാന പരാമീറ്ററുകള്‍ അനുസരിച്ചാണ് GRAP പ്ലാന്‍ പ്രവര്‍ത്തിക്കുക. പോസിറ്റിവിറ്റി നിരക്ക്, കോവിഡ് -19 പുതിയ പോസിറ്റീവ് കേസുകൾ, ഡൽഹിയിൽ ഓക്സിജൻ ബെഡുകളുടെ ശരാശരി ലഭ്യത എന്നിവ ഉൾപ്പെടുന്നു. ഈ പരാമീറ്ററുകളുടെ വിശദമായ വിശകലനത്തിന് ശേഷം നാല് നിറങ്ങളിൽ അലേർട്ടുകൾ നൽകും. മഞ്ഞ, ആകാശനീല, ഓറഞ്ച്, ചുവപ്പ് എന്നീ അലേർട്ടുകളും അവയുടെ ആവശ്യമായ നിബന്ധനകളും ശുപാർശ ചെയ്തിട്ടുണ്ട്.
തുടർച്ചയായ രണ്ട് ദിവസത്തേക്ക് വൈറസ് ബാധ നിരക്ക് 0.5 ൽ എത്തുമ്പോഴും പ്രതിദിനം പുതിയ കേസുകൾ 1500 വരെയും ഓക്സിജൻ നല്‍കേണ്ടത് ആവശ്യമായ 500 രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന അവസരത്തിലുമാണ് യെല്ലോ അലേര്‍ട്ട് ഫസ്റ്റ് ലെവൽ ( Yellow Alert - First Level) നല്‍കുന്നത്.
അതിനുശേഷം ഈ പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങളും അവശ്യവസ്തുക്കളുടെ കടകളും തുറക്കാൻ അനുവദിക്കും. മാളുകളും കടകളും മറ്റു സ്ഥാപനങ്ങളും ഒറ്റ-ഇരട്ട ഫോർമുലയുടെ അടിസ്ഥാനത്തിൽ രാവിലെ 10 മുതൽ രാത്രി 8 വരെ തുറക്കും. ഒരു പ്രതിവാര മാർക്കറ്റ് മാത്രമേ അനുവദിക്കൂ.
തുടർച്ചയായ രണ്ട് ദിവസത്തേക്ക് വൈറസ് ബാധ നിരക്ക് 1 ൽ എത്തുമ്പോഴും പ്രതിദിനം പുതിയ കേസുകൾ 3000 വരെയും ഓക്സിജൻ നല്‍കേണ്ടത് ആവശ്യമായ 700 രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന അവസരത്തിലുമാണ് ആകാശ നീല അലേര്‍ട്ട് (Sky Blue Alert) നല്‍കുന്നത്.
മാളുകളും കടകളും മറ്റു സ്ഥാപനങ്ങളും ഒറ്റ-ഇരട്ട ഫോർമുലയുടെ അടിസ്ഥാനത്തിൽ രാവിലെ 10 മുതൽ വൈകുന്നേരം 6 വരെ തുറക്കും. ഒരു പ്രതിവാര മാർക്കറ്റ് മാത്രമേ അനുവദിക്കൂ. ഒരു പ്രതിവാര മാർക്കറ്റ് മാത്രമേ അനുവദിക്കൂ.
തുടർച്ചയായ രണ്ട് ദിവസത്തേക്ക് വൈറസ് ബാധ നിരക്ക് 2 ൽ എത്തുമ്പോഴും പ്രതിദിനം പുതിയ കേസുകൾ 9000 വരെയും ഓക്സിജൻ നല്‍കേണ്ടത് ആവശ്യമായ 1000 രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന അവസരത്തിലുമാണ് ഓറഞ്ച് അലേര്‍ട്ട് (Orange Alert) നല്‍കുന്നത്.
ഈ അവസരത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. വ്യവസായ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഉണ്ടാകും. ഈ സാഹചര്യത്തില്‍ മാളുകളും പ്രതിവാര മാർക്കറ്റുകളും അടച്ചിരിക്കും. കൂടാതെ അവശ്യേതര ഇതര കടകൾ രാവിലെ 10 മുതൽ വൈകുന്നേരം 6 വരെ തുറക്കാം.
റെഡ് അലേർട്ട് (Red Alert - Dangerous) സൂചിപ്പിക്കുന്നത് ഏറ്റവും ഉയര്‍ന്ന നിലയിലുള്ള വൈറസ് ബാധയെയാണ്. തുടർച്ചയായ രണ്ട് ദിവസത്തേക്ക് വൈറസ് ബാധ നിരക്ക് 5 % ൽ അധികമാവുമ്പോഴും പ്രതിദിന പുതിയ കേസുകൾ 16000 വരെയും ഓക്സിജൻ നല്‍കേണ്ടത് ആവശ്യമായ 3000 രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന അവസരത്തിലുമാണ് റെഡ് അലേര്‍ട്ട് (Red Alert - Dangerous) പ്രഖ്യാപിക്കുക.
ഈ അവസരത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒരു പരിധി വരെ അനുവദിക്കും. വ്യവസായ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഉണ്ടാകും. ഈ സാഹചര്യത്തില്‍ മാളുകളും പ്രതിവാര മാർക്കറ്റുകളും അടച്ചിരിക്കും. കൂടാതെ അവശ്യേതര ഇതര കടകൾ രാവിലെ 10 മുതൽ വൈകുന്നേരം 6 വരെ തുറക്കാം.