Manaf: എഫ്ഐആറിൽ നിന്ന് മനാഫിനെ ഒഴിവാക്കും; സൈബർ ആക്രമണത്തിൽ യൂട്യൂബർമാർക്കെതിരെ കേസ്

ആരോപണങ്ങൾക്ക് പിന്നാലെ അര്‍ജുന്‍റെ കുടുംബത്തോട് മനാഫ്  മാപ്പ് പറഞ്ഞിരുന്നു.  

Written by - Zee Malayalam News Desk | Last Updated : Oct 5, 2024, 10:40 AM IST
  • അർജുന്റെ കുടുംബത്തിനെതിരെ സൈബർ ആക്രമണം നടത്തിയ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പൊലീസ് പരിശോധിക്കുന്നുണ്ട്.
  • ഇതിന്റെ അടിസ്ഥാനത്തിൽ ചില യൂട്യൂബർമാർക്കെതിരെ കേസെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
Manaf: എഫ്ഐആറിൽ നിന്ന് മനാഫിനെ ഒഴിവാക്കും; സൈബർ ആക്രമണത്തിൽ യൂട്യൂബർമാർക്കെതിരെ കേസ്

കോഴിക്കോട്: അർജുന്റെ കുടുംബത്തിൻ്റെ പരാതിയിലെടുത്ത കേസിൽ നിന്ന് ലോറിയുടമ മനാഫിനെ ഒഴിവാക്കും. മനാഫിനെതിരെ കേസ് എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ല. മനാഫിന്റെ വീഡിയോയുടെ താഴെ അർജുന്റെ കുടുംബത്തിന് നേരെ സൈബർ ആക്രമണം ഉണ്ടായിരുന്നു. ഇതിനെതിരെയാണ് പരാതി നൽകിയത്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മനാഫിനെതിരെ എഫ്ഐആർ രജസ്റ്റർ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. എഫ്ഐആറിൽ നിന്ന് മനാഫിനെ ഒഴിവാക്കുമെന്നാണ് പൊലീസ് പറയുന്നത്. കേസിൽ അന്വേഷണം നടത്തി ആവശ്യമെങ്കിൽ മനാഫിനെ ഒഴിവാക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു. 

അതേസമയം, അർജുന്റെ കുടുംബത്തിനെതിരെ സൈബർ ആക്രമണം നടത്തിയ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ചില യൂട്യൂബർമാർക്കെതിരെ കേസെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തിയവരെയും മനാഫിനെയും പ്രതി ചേര്‍ത്തുകൊണ്ടാണ് പൊലീസ് കേസെടുത്തത്. സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തിയെന്ന വകുപ്പാണ് ഇവർക്കെതിരെ ചുമത്തിയത്. കുടുംബത്തിന്‍റെ മൊഴി എടുക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു. 

Also Read: Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്!

 

കോഴിക്കോട് കമ്മീഷണർക്കാണ് അർജുന്റെ സഹോദരി അഞ്ജു പരാതി നൽകിയിരിക്കുന്നത്. തങ്ങൾക്ക് നേരെ സഹിക്കാനാകാത്ത വിധത്തിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നതെന്നായിരുന്നു കുടുംബത്തിന്റെ പരാതി. മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചാണ് അര്‍ജുന്‍റെ കുടുംബം കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. മനാഫ് മാധ്യമങ്ങളിൽ പറഞ്ഞ ചില കാര്യങ്ങൾ മൂലം കുടംബം കടുത്ത സൈബര്‍ ആക്രമണം നേരിടുന്നുവെന്ന് ഇവർ പറഞ്ഞു. അർജുന്റെ ഭാര്യയടക്കമുള്ള കുടുംബത്തോടൊപ്പം മാധ്യമങ്ങൾക്ക് മുന്നിലെത്തി അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിനാണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.

ആരോപണങ്ങളിൽ വിശദീകരണവുമായി മനാഫും രം​ഗത്തെത്തിയിരുന്നു. വാര്‍ത്താസമ്മേളനം നടത്തി അര്‍ജുന്‍റെ കുടുംബത്തോട് മനാഫ് നിരുപാധികം മാപ്പു പറയുകയായിരുന്നു. അര്‍ജുന്‍റെ കുടുംബത്തിനെതിരായി നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകരുതെന്നും ഇത്തരം വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും മനാഫ് ആവശ്യപ്പെട്ടിരുന്നു. മതസ്പർദ്ധ വളർത്താൻ താൻ ശ്രമിച്ചിട്ടില്ല. മതങ്ങളെ കൂട്ടിയോജിപ്പിക്കാനാണ് ശ്രമിച്ചതെന്നും തന്നെ ശിക്ഷിച്ചാലും കുടുംബത്തോടൊപ്പം നിൽക്കുമെന്നും മനാഫ് പ്രതികരിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News