Strongest Currency In The World: ഡോളറല്ല, യൂറോയുമല്ല, ഇതാണ് ലോകത്തിലെ ഏറ്റവും ശക്തമായ കറൻസി

Sun, 24 Sep 2023-10:46 pm,

ഡോളർ (United States Dollar (USD): ലോകത്തിലെ ഏറ്റവും ചെലവേറിയതും ശക്തമായതുന്മായ  കറൻസികളുടെ പട്ടികയിൽ ഡോളർ പത്താം സ്ഥാനത്താണ്. പല രാജ്യങ്ങളിലും ഇത് ഉപയോഗിക്കുന്നു. ആഗോളതലത്തില്‍ വ്യാപാരം നടക്കുന്നത് ഡോളറിലായതിനാൽ, അത് ശക്തമായ ഒരു കറൻസിയാണ്. ഒരു ഡോളർ 83.09 ഇന്ത്യൻ രൂപയ്ക്ക് തുല്യമാണ്.

 

യൂറോ (Euro  - EUR): ലോകത്തിലെ ഏറ്റവും ചെലവേറിയ കറൻസികളിൽ യൂറോ ഒമ്പതാം സ്ഥാനത്താണ്. ഈ കറൻസിയുടെ കോഡ് EUR ആണ്. ലോക സമ്പദ്‌വ്യവസ്ഥയുടെ സ്ഥിരതയുള്ള കറൻസികളിൽ ഇത് കണക്കാക്കപ്പെടുന്നു. ഒരു യൂറോ 88 ഇന്ത്യൻ രൂപയ്ക്ക് തുല്യമാണ്.

സ്വിസ് ഫ്രാങ്ക് (Swiss Franc (CHF): ഇത് സ്വിറ്റ്സർലൻഡിന്‍റെ ഔദ്യോഗിക കറൻസിയാണ്,  ലോകത്തിലെ ഏറ്റവും ചെലവേറിയ കറൻസികളിൽസ്വിസ് ഫ്രാങ്ക് എട്ടാം സ്ഥാനത്താണ്. അതിന്‍റെ കോഡ് CHF ആണ്. ഒരു സ്വിസ് ഫ്രാങ്കിന്‍റെ മൂല്യം 91 ഇന്ത്യൻ രൂപയ്ക്ക് തുല്യമാണ്. 

ബ്രിട്ടീഷ് പൗണ്ട് (British Pound (GBP): ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള അഞ്ചാമത്തെ കറൻസിയാണ് ബ്രിട്ടീഷ് പൗണ്ട്. ഇത് യുണൈറ്റഡ് കിംഗ്ഡത്തിന്‍റെ ഔദ്യോഗിക കറൻസിയാണ്. മറ്റ് ചില രാജ്യങ്ങളും ഇത് ഉപയോഗിക്കുന്നു. ഒരു ബ്രിട്ടീഷ് പൗണ്ട് 102 ഇന്ത്യൻ രൂപയ്ക്ക് തുല്യമാണ്.

ജോർദാനിയൻ ദിനാർ (Jordanian Dinar (JOD): ലോകത്തിലെ ഏറ്റവും ശക്തവും ചെലവേറിയതുമായ നാലാമത്തെ കറൻസിയാണിത്. 1950 മുതൽ ജോർദാന്‍റെ ഔദ്യോഗിക കറൻസിയാണിത്. ജോർദാൻ ഒരു അറബ് രാജ്യമാണ്. ജോർദാനിയൻ ദിനാറിന്‍റെ മൂല്യം 117 ഇന്ത്യൻ രൂപയ്ക്ക് തുല്യമാണ്.  

ഒമാനി റിയാൽ (Omani Rial (OMR): ഒമാന്‍റെ ഔദ്യോഗിക കറൻസി ഒമാനി റിയാലാണ്, ഇത് ലോകത്തിലെ ഏറ്റവും ചെലവേറിയ മൂന്നാമത്തെ കറൻസിയാണ്. അറേബ്യൻ പെനിൻസുലയുടെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു മുസ്ലീം രാജ്യമാണിത്. ഒരു ഒമാനി റിയാലിന്‍റെ മൂല്യം 214 ഇന്ത്യൻ രൂപയാണ്.

ബഹ്‌റൈൻ ദിനാർ  (Bahraini Dinar (BHD): ലോകത്തിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ കറൻസിയാണിത്. ഇതിന്‍റെ കോഡ് BHD ആണ്, ബഹ്‌റൈനിൽ 1 BHD വിലയുള്ള ഒരു സാധനം വാങ്ങണമെങ്കിൽ 218 ഇന്ത്യൻ രൂപ ചിലവഴിക്കേണ്ടി വരും. ഈ രാജ്യത്തെ ആകെ ജനസംഖ്യ 14.6 ലക്ഷം ആണ്.

കുവൈറ്റ് ദിനാർ (Kuwaiti Dinar (KWD): കുവൈറ്റ് ദിനാർ ലോകത്തിലെ ഏറ്റവും ചെലവേറിയ കറൻസിയാണ്. അതിന്‍റെ കോഡ് KWD ആണ്. പശ്ചിമേഷ്യയിലെ സമ്പന്ന രാജ്യമാണ് കുവൈറ്റ്. ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ എണ്ണ ശേഖരം ഇവിടെയുണ്ട്. ഇവിടെ 1 ദിനാർ വിലയുള്ള ഒരു സാധനം വാങ്ങാൻ 267 ഇന്ത്യൻ രൂപ ചിലവഴിക്കേണ്ടി വരും..!!!

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link