Gajakesari Yoga: ഡബിൾ ഗജകേസരി യോഗത്തിലൂടെ 3 രാശിക്കാർക്ക് ലഭിക്കും തൊഴിൽ-ബിസിനസിൽ പുരോഗതി

Tue, 26 Mar 2024-6:18 am,

ഹോളിക്ക് ശേഷം രൂപപ്പെടുന്ന ഡബിൾ ഗജകേസരി യോഗം ചിലർക്ക് നൽകും വളരെയധികം നേട്ടങ്ങൾ

ജ്യോതിഷത്തിൽ ഗ്രഹങ്ങൾ, ജാതകം, നക്ഷത്രരാശികൾ എന്നിവയ്ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്.  ഏതെങ്കിലും ഒരു ഗ്രഹം അതിൻ്റെ ചലനം മാറ്റുമ്പോൾ ആ സമയത്ത് ഒരു രാശിയിൽ രണ്ട് ഗ്രഹങ്ങളുടെ സംയോഗം ചില സ്പെഷ്യൽ കൂടിച്ചേരൽ, യോഗം, രാജയോഗം എന്നിവയുടെ കാരണത്തിന് ഇടയാകുന്നു

ഹോളി ചന്ദ്രഗ്രഹണത്തിനുശേഷം മാർച്ച് 27 ന് ചന്ദ്രൻ തുലാം രാശിയിലേക്ക് പ്രവേശിക്കും. ഇതോടൊപ്പം ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധനും ദേവഗുരു വ്യാഴവും നാലാം ഭാവത്തിൽ തുടരും

ചന്ദ്രനും ബുധനോടൊപ്പം വ്യാഴവും ഒരിടത്തുവരുന്നതിലൂടെ ഇരട്ട ഗജകേസരി യോഗ രൂപം കൊള്ളുന്നു. ഇത് 3 രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും.  ആ രാശികൾ ഏതെന്ന് അറിയാം..  

 

ഗജകേസരി രാജയോഗം: ജ്യോതിഷ പ്രകാരം ഗജകേസരി യോഗം എന്നാൽ ആനപ്പുറത്ത് ഇരിക്കുന്ന സിംഹം എന്നാണ് അർത്ഥമാക്കുന്നത്. ഈ യോഗത്തിൽ ചന്ദ്രൻ വ്യാഴം, ബുധൻ, ശുക്രൻ എന്നിവയുമായി ചേർന്ന് നിൽക്കും

വ്യാഴം, ബുധൻ, ശുക്രൻ എന്നിവയിൽ ഏതെങ്കിലും ഒന്നിൽ കേന്ദ്രത്തിൽ ചന്ദ്രൻ ഉണ്ടെങ്കിൽ ആ വ്യക്തിയുടെ ജാതകത്തിൽ ഗജകേസരിയോഗം രൂപപ്പെടുന്നു അല്ലെങ്കിൽ ഒരു വ്യക്തിയുടെ ജാതകത്തിൽ ലഗ്നത്തിലും, നാല് പത്ത് ഭാവത്തിലും വ്യാഴവും ചന്ദ്രനും ഒരുമിച്ചാൽ ഈ യോഗം രൂപം കൊള്ളുന്നു.  ചന്ദ്രനോ വ്യാഴമോ പരസ്പരം ഉന്നതമായ രാശിയിലാണെങ്കിലും ഈ യോഗവും രൂപം കൊള്ളുന്നു.

 

മകരം (Capricorn): ഇരട്ട ഗജകേസരി യോഗത്തിന്റെ രൂപീകരണം ഈ രാശിക്കാരുടെ ഭാഗ്യം തെളിയിക്കും.  ഈ സമയം ഇവർക്ക്  അപ്രതീക്ഷിത സാമ്പത്തിക നേട്ടം ഉണ്ടായേക്കാം. ബിസിനസ്സിനും ജോലിക്കും സമയം അനുകൂലമായിരിക്കും. ബിസിനസ്സിൽ വിജയവും ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങളും ലഭിക്കും

തുലാം (Libra): ഹോളിക്ക് ശേഷം രൂപപ്പെടുന്ന ഡബിൾ ഗജകേസരി യോഗം വളരെ ഫലപ്രദമായിരിക്കും. നിങ്ങൾക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടം ഉണ്ടായേക്കാം. ജീവനക്കാർക്ക് ശമ്പള വർധനയ്‌ക്കൊപ്പം പ്രമോഷൻ്റെ ആനുകൂല്യവും ലഭിക്കും. കാലങ്ങളായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കാൻ ഇടയുണ്ട്

വൃശ്ചികം (Scorpio): ഇരട്ട ഗജ കേസരി യോഗത്തിന്റെ രൂപീകരണം ഈ രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും. ഭാഗ്യം നിങ്ങളോടൊപ്പം ഉണ്ടാകും. ബിസിനസ്സിൽ സാമ്പത്തിക നേട്ടത്തോടൊപ്പം പുരോഗതിക്കും നിരവധി അവസരങ്ങൾ ഉണ്ടാകും. പുതിയ ചില ജോലികൾ തുടങ്ങിയേക്കാം. വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിച്ചേക്കാം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link