Shani Margi: ശനിയുടെ സഞ്ചാരമാറ്റത്തിലൂടെ ദസറയും ദീപാവലിയും ഇവർക്ക് നൽകും ബമ്പർ നേട്ടങ്ങൾ!

Mon, 07 Oct 2024-12:05 pm,

Shani Margi 2024: ദീപാവലിക്ക് ശേഷം ശനി നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും.  ശനിയുടെ ഈ മാറ്റം ചില രാശിക്കാരുടെ ജീവിതം മാറ്റും.

Shani Gochar 2024: ഏറ്റവും പതുക്കെ ചലിക്കുന്ന ഒരു ഗ്രഹമാണ് ശനി എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ?  ശനി എല്ലാവരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്താറുണ്ട്.

ശനി കർമ്മങ്ങൾക്കനുസരിച്ച് ഫലം നൽകുന്ന ഒരു ഗ്രഹമാണ്. 2024 ഒക്ടോബർ 3 ന് ശനി നക്ഷത്രമാറ്റം നടത്തി ചതയം നക്ഷത്രത്തിൽ പ്രവേശിച്ചു. 

 ഇനി ദീപാവലിക്ക് ശേഷം അതായത് നവംബർ 15-ന് ശനി കുംഭ രാശിയിൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. ഇത് 4 രാശിയിലുള്ളവർക്ക് ഇരട്ടി നേട്ടങ്ങൾ നൽകും. ആ രാശികൾ ഏതൊക്കെ അറിയാം...

 ഇനി ദീപാവലിക്ക് ശേഷം അതായത് നവംബർ 15-ന് ശനി കുംഭ രാശിയിൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. ഇത് 4 രാശിയിലുള്ളവർക്ക് ഇരട്ടി നേട്ടങ്ങൾ നൽകും. ആ രാശികൾ ഏതൊക്കെ അറിയാം...

ഇടവം (Taurus): ശനിയുടെ നേർരേഖയിലൂടെയുള്ള  സഞ്ചാരം ഇടവ രാശിക്കാർക്ക് ഏറെ ആശ്വാസം നൽകും. ജീവിതത്തിലെ പല പ്രശ്നങ്ങളും  പരിഹരിക്കും, ചില നല്ല വാർത്തകൾ ലഭിക്കും, ധാരാളം പണം സമ്പാദിക്കുന്നതിനൊപ്പം കരിയറിൽ പുരോഗതി കൈവരിക്കും.

മിഥുനം (Gemini): ഈ രാശിക്കാർക്ക് ശനിയുടെ നേർരേഖയിലൂടെയുള്ള സഞ്ചാരം ശുഭകരമായ ഫലങ്ങൾ നൽകും. പ്രത്യേകിച്ച് ബിസിനസുകാർക്ക് ഇതിലൂടെ വലിയ ലാഭം ലഭിക്കും. ജീവിതത്തിൽ സന്തോഷവും ഐശ്വര്യം വർദ്ധിക്കും.

കുംഭം (Aquarius): ശനിയുടെ സഞ്ചാരമാറ്റം കുംഭ\ രാശിക്കാർക്ക് ഏഴര ശനിയിൽ നിന്നുള്ള കഷ്ടതകളിൽ നിന്ന് ആശ്വാസം നൽകും. ചെലവുകൾ നിയന്ത്രണ വിധേയമാക്കും. വരുമാനം വർദ്ധിക്കും, സാമ്പത്തിക പ്രശ്നങ്ങൾ ഇല്ലാതാകും. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും.

മീനം (Pisces): ശനിയുടെ നേരിട്ടുള്ള സഞ്ചാരം മീന രാശിക്കാർക്കും ശുഭകരമായ ഫലങ്ങൾ നൽകും. പുതിയ ജോലി തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ സമയം അടിപൊളി. നിങ്ങൾ ചെയ്യുന്ന ജോലിക്ക് പ്രശംസ നേടും. സാമ്പത്തിക സ്ഥിതി ശക്തമാകും.   (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link