Best-selling hatchbacks: 2023 ജനുവരിയിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഹാച്ച്ബാക്കുകൾ
2023 ജനുവരിയിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട അഞ്ചാമത്തെ ഹാച്ച്ബാക്കായിരുന്നു ടാറ്റ ടിയാഗോ. 2023 ജനുവരിയിൽ ടാറ്റ മോട്ടോഴ്‌സ് ടിയാഗോയുടെ 9,032 യൂണിറ്റുകൾ വിറ്റഴിച്ചു. നിലവിൽ ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാറാണ് ടിയാഗോ.
2023 ജനുവരിയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട നാലാമത്തെ ഹാച്ച്ബാക്കായിരുന്നു മാരുതി സുസുക്കി ബലേനോ. കഴിഞ്ഞ മാസം മാരുതി സുസുക്കി 16,357 യൂണിറ്റ് ബലേനോ വിറ്റു.
മാരുതി സുസുക്കി സ്വിഫ്റ്റ് ഒരു ജനപ്രിയ കാറാണ്, 2023 ജനുവരിയിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മൂന്നാമത്തെ ഹാച്ച്ബാക്കായിരുന്നു സ്വിഫ്റ്റ്. 2022 ജനുവരിയിലെ 19,108 യൂണിറ്റുകളെ അപേക്ഷിച്ച്, കഴിഞ്ഞ മാസം മാരുതി സുസുക്കി 16,440 യൂണിറ്റ് സ്വിഫ്റ്റ് ആണ് വിറ്റത്.
2022 ജനുവരിയിൽ 20,334 യൂണിറ്റുകൾ വിറ്റ മാരുതി സുസുക്കി വാഗൺ ആർ 2023 ജനുവരിയിൽ 20,466 യൂണിറ്റുകൾ വിറ്റു.
2023 ജനുവരിയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ഹാച്ച്ബാക്ക് മാരുതി സുസുക്കി ആൾട്ടോ ആണ്. കഴിഞ്ഞ വർഷം ജനുവരിയിൽ 12,342 യൂണിറ്റുകൾ വിറ്റ മാരുതി സുസുക്കി ആൾട്ടോ ഈ വർഷം ജനുവരിയിൽ 21,411 യൂണിറ്റുകൾ വിറ്റു.