Kiwi: കിവിയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം... ദിവസവും ഡയറ്റിൽ ഉൾപ്പെടുത്താം
ദിവസവും കിവി കഴിക്കുന്നത് ഹൃദയത്തിൻറെ ആരോഗ്യം മികച്ചതായി നിലനിർത്താൻ സഹായിക്കും. ഇത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുകയും എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കുകയും ചെയ്യുന്നു.
ആൻറി ഓക്സിഡൻറുകളുടെ സമ്പന്നമായ ഉറവിടമാണ് കിവി. കാൻസർ, ഹൃദ്രോഗങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ കിവി മികച്ചതാണ്.
കിവിയിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് ദഹനത്തിന് മികച്ചതാണ്. ഇത് ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.
കിവി വിറ്റാമിൻ സി സമ്പുഷ്ടമാണ്. ഇത് കോശങ്ങളെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുന്നു.
കിവിയിൽ കൊഴുപ്പും കലോറിയും കുറവാണ്. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.