Srinidhi Shetty: സിനിമയിൽ എത്തും മുൻപ് മിസ്സ് സൗത്ത് ഇന്ത്യ; ആദ്യ ചിത്രം കെജിഎഫ് ശ്രീനിധി ഷെട്ടി വെറുമൊരു താരം മാത്രമല്ല

Sat, 23 Apr 2022-3:17 pm,

കെജിഎഫിലൂടെ ആരാധകരുടെ മനം കവർന്ന താരമാണ് ശ്രീനിധി ഷെട്ടി. സിനിമയിൽ എത്തും മുൻപ് മോഡലങ്ങായിരുന്നു താരത്തിൻറെ മേഖല. 1992 ഒക്ടോബർ 21 ന് തുളു സംസാരിക്കുന്ന തുളുവ ബണ്ട് കുടുംബത്തിലാണ് ശ്രീനിധി രമേശ് ഷെട്ടി ജനിച്ചത്.

Credit: Srinidhi Shetty/ Instagram

പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം. സെന്റ് അലോഷ്യസ് പ്രീ-യൂണിവേഴ്സിറ്റി കോളേജിൽ നിന്നും പ്രീ-യൂണിവേഴ്സിറ്റി കോഴ്സും ബാംഗ്ലൂരിലെ ജെയിൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും ശ്രീനിധി കരസ്ഥമാക്കി.

Credit: Srinidhi Shetty/ Instagram

2015 ൽ മണപ്പുറം മിസ്സ് സൗത്ത് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കുകയും മിസ് കർണാടക, മിസ് ബ്യൂട്ടിഫുൾ സ്മൈൽ എന്നീ കിരീടങ്ങൾ നേടുകയും ചെയ്തു. ഇതാണ് ശ്രീനിധിയുടെ ജീവിതത്തിന് തന്നെ വഴിത്തിരുവാകുന്നത്

Credit: Srinidhi Shetty/ Instagram

2016 ൽ ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട് മിസ് സൂപ്പർനാഷണൽ മത്സരത്തിൽ  ശ്രീനിധി പങ്കെടുത്തു. ഈ കിരീടം നേടിയ രണ്ടാമത്തെ ഇന്ത്യൻ പ്രതിനിധി കൂടിയാണ് ശ്രീനിധി ഷെട്ടി

Credit: Srinidhi Shetty/ Instagram

കെജിഎഫ്-1,2 എന്നിവക്ക് ശേഷം നടൻ വിക്രമിനൊപ്പം 'കോബ്ര' എന്ന തമിഴ് ചിത്രത്തിലും ശ്രീനിധി ഇപ്പോൾ അഭിനയിക്കുന്നുണ്ട്. 

Credit: Srinidhi Shetty/ Instagram

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link